25 കോടി ശ്രീവരാഹം സ്വദേശി അനൂപിന്

Latest News

തിരുവനന്തപുരം: ആകാംഷകള്‍ക്ക് ഒടുവില്‍ ഇത്തവണത്തെ ഓണം ബമ്പര്‍ അടിച്ച ആ ഭാഗ്യശാലിയെ കണ്ടെത്തി. തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിനെയാണ് ആ ഭാഗ്യം തേടിവന്നിരിക്കുന്നത്. ഓട്ടോ ഡ്രൈവറായ അനൂപ് ശനിയാഴ്ച പഴവങ്ങാടിയില്‍ നിന്നും വാങ്ങിയ ടിക്കറ്റിനാണ് സമ്മാനം. ഭഗവതി ഏജന്‍സിയുടെ പഴവങ്ങാടിയിലെ സബ് ഏജന്‍സിയില്‍ നിന്ന് വാങ്ങിയ ടി ജെ 750605 എന്ന ടിക്കറ്റാണ് അനൂപിലേക്ക് ഭാഗ്യത്തെ എത്തിച്ചത്.രണ്ടാം സമ്മാനമായ അഞ്ച് കോടി കോട്ടയത്ത് വിറ്റ ടിക്കറ്റിനാണ് ലഭിച്ചത്. ടി ജി 270912 എന്ന നമ്പറിനാണ് സമ്മാനം. പാലായിലെ മീനാക്ഷി ലക്കി സെന്‍റര്‍ ആണ് ഈ ടിക്കറ്റ് വിറ്റിരിക്കുന്നത്. ഇവിടെ നിന്നും പാപ്പച്ചന്‍ എന്ന കച്ചവടക്കാരന്‍ പത്ത് ടിക്കറ്റുകള്‍ എടുത്തിരുന്നു. ഇദ്ദേഹത്തിന്‍റെ കയ്യില്‍ നിന്നുമാണ് ടിക്കറ്റ് വിറ്റ് പോയിരിക്കുന്നത്.
തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ച് ഹ ഇന്നലെ രണ്ട് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാലാണ് വിജയിയെ തെരഞ്ഞെടുത്തത്. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക ആയ 25 കോടിയാണ് ഒന്നാം സമ്മാനം.5 കോടിയാണ് ബമ്പറിന്‍റെ രണ്ടാം സമ്മാനം. മൂന്നാം സമ്മാനം 10 കോടി (1 കോടി വീതം 10 പേര്‍ക്ക് ). നാലാം സമ്മാനം ഒരു ലക്ഷം വീതം 90 പേര്‍ക്ക്, അഞ്ചാം സമ്മാനം 5000 രൂപ വീതം 72,000 പേര്‍ക്ക്, ഇതിനു പുറമേ 3,000 രൂപയുടെ 48,600 സമ്മാനങ്ങളും 2,000 രൂപയുടെ 66,600 സമ്മാനങ്ങളും 1,000 രൂപയുടെ 21,0600 സമ്മാനങ്ങളും ഓണം ബംപറിലുണ്ട്.500 രൂപയാണ് ടിക്കറ്റ് വിലയെങ്കിലും ഇത്തവണ റെക്കോര്‍ഡ് വില്‍പ്പനയാണ് ഓണം ബംപറിന് ലഭിച്ചത്. 67 ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചതില്‍ ഭൂരിഭാഗം ടിക്കറ്റുകളും വിറ്റഴിഞ്ഞു. കഴിഞ്ഞ വര്‍ഷം 54 ലക്ഷം ടിക്കറ്റുകളായിരുന്നു വിറ്റഴിഞ്ത്. തൃപ്പുണ്ണിത്തുറ മരട് സ്വദേശി ജയപാലന്‍ ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ ബംപര്‍ അടിച്ചത്. 12 കോടിയായിരുന്നു ഒന്നാം സമ്മാനം.

Leave a Reply

Your email address will not be published. Required fields are marked *