2047 ല്‍ ഇന്ത്യ വികസിത രാജ്യമായി മാറും:പ്രധാനമന്ത്രി

Latest News

ന്യൂഡല്‍ഹി: 2047 ആകുമ്പോഴേക്കും ഇന്ത്യ വികസിത രാജ്യമായി മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതി, ജാതീയത, വര്‍ഗീയത തുടങ്ങിയവയ്ക്ക് രാജ്യവളര്‍ച്ചയില്‍ സ്ഥാനം ഉണ്ടാകില്ലെന്നും ചുരുങ്ങിയ കാലയളവില്‍ തന്നെ അഞ്ചാം സ്ഥാനത്തേക്ക് കുതിച്ച ഇന്ത്യ, ഭാവിയില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഇടംപിടിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ജി20 ഉച്ചകോടിയില്‍ ഇന്ത്യയുടെ വാക്കുകളെ ഭാവിയുടെ ദര്‍ശനമായാണ് ലോകം കാണുന്നത്. ജിഡിപി കേന്ദ്രീകൃത വളര്‍ച്ചയെക്കാള്‍ ലോകം മനുഷ്യകേന്ദ്രീകൃത വളര്‍ച്ചയിലേക്ക് മാറുകയാണ്. അടുത്ത ആയിരം വര്‍ഷത്തേക്ക് ഓര്‍മിക്കപ്പെടാവുന്ന വളര്‍ച്ചയ്ക്കുള്ള അടിത്തറയാണ് ഇന്ത്യയില്‍ ഒരുക്കിയിരിക്കുന്നത്.
നൂറുകോടി ദരിദ്രരായിരുന്നു രാജ്യത്ത് വളരെ കാലമായി വിശന്നിരുന്നത്. എന്നാല്‍ ഇന്ന് നൂറുകോടി പേര്‍ അവരാഗ്രഹിക്കുന്ന ജീവിതശൈലിയില്‍ ജീവിക്കുന്നുണ്ട്. ഇരുനൂറു കോടിയിലേറെ പേര്‍ സ്വയംതൊഴില്‍ പര്യാപ്തരായിക്കഴിഞ്ഞു.
ഇന്ത്യയുടെ ജി20 അധ്യക്ഷതയുടെ പ്രമേയമായ ‘വസുധൈവ കുടുംബകം’ എന്നത് വെറും മുദ്രാവാക്യമല്ല, മറിച്ച് നമ്മുടെ സാംസ്കാരിക ധാര്‍മികതയില്‍ നിന്ന് ഉരുത്തിരിഞ്ഞ ഒരു സമഗ്ര തത്ത്വചിന്തയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *