പാകിസ്ഥാനിലേക്കുള്ള ചൈനീസ് കപ്പലില്‍ മിസൈല്‍വിക്ഷേപണ യന്ത്രങ്ങള്‍: പിടിച്ചെടുത്ത് ഇന്ത്യ

ന്യൂഡല്‍ഹി: പാകിസ്ഥാനിലേക്കുള്ള ചൈനീസ് കപ്പലില്‍ നിന്ന് ഇന്ത്യ പിടിച്ചെടുത്ത ഓട്ടോക്ലേവ്, ബാലിസ്റ്റിക് മിസൈലുകളും സാറ്റലൈറ്റ് വിക്ഷേപണ റോക്കറ്റുകളും നിര്‍മിക്കുന്നതാണെന്ന് പ്രതിരോധ ഗവേഷണ വികസന സംഘടനയിലെ (ഡി.ആര്‍.ഡി.ഒ )വിദഗ്ധര്‍ സ്ഥിരീകരിച്ചു. ഡായ് ക്വി ചിന്‍ എന്ന ചൈനീസ് കപ്പല്‍, രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്ക് ലഭിച്ച വിവരത്തെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരി മൂന്നാം തീയതി കാന്‍ഡ്‌ല തുറമുഖത്ത് ഇന്ത്യ തടഞ്ഞു വച്ചിരിക്കുകയായിരുന്നു. പാകിസ്ഥാനിലെ കറാച്ചിയിലുള്ള ഖാസിം തുറമുഖത്തേയ്ക്കുള്ള മാര്‍ഗമദ്ധ്യേയാണ് കപ്പല്‍ ഇന്ത്യ പിടിച്ചെടുത്തത്.വിശദാംശങ്ങള്‍ ഒപ്പിട്ട് വാങ്ങിയതിനുശേഷം കപ്പലിനെ കേന്ദ്രസര്‍ക്കാരിന്റെ ഉന്നത അധികൃതര്‍ ഫെബ്രുവരി 20ന് പാകിസ്ഥാനിലേക്ക് പോകാന്‍ അനുവദിക്കുകയും ചെയ്തിരുന്നു. അന്ന് ഓട്ടോക്ലേവ് ഡ്രെയര്‍ ആയാണ് അധികൃതര്‍ തെറ്റായി പ്രസ്താവിച്ചിരുന്നത്. ഇത് ചൈനയും പാകിസ്ഥാനും തമ്മിലുള്ള ആണവ ബന്ധത്തെ കുറിച്ചാണ് തുറന്നുകാട്ടുന്നതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.ഓട്ടോക്ലേവ് ആയുധ നിര്‍മാണത്തിന് ഉപയോഗിക്കാമെന്ന് ഡി.ആര്‍.ഡി.ഒയും സാങ്കേതിക വിദഗ്ധരും ശാസ്ത്രജ്ഞരുമടക്കം അഭിപ്രായപ്പെടുന്നു. ഇക്കാര്യം കസ്റ്റംസ്, വിദേശകാര്യമന്ത്രാലയം, ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരെയും അറിയിച്ചിട്ടുണ്ട്. 1500 കിലോമീറ്ററിന് മുകളിലേക്കോ വളരെ ദൈര്‍ഘ്യമേറിയ മിസൈലുകളുടെ നിര്‍മാണത്തിന് ഓട്ടോക്ലേവ് ഉപയോഗിക്കാം. ഒരു മോട്ടോര്‍ ആയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. 1500-2000 കി.മീ പരിധിയില്‍ പാകിസ്ഥാന്‍ ഷഹീന്‍ 2 മിസൈലുകള്‍ ഉണ്ട്. ഇക്കഴിഞ്ഞ മേയില്‍ പരീക്ഷണം നടത്തിയതായി ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. കരയില്‍നിന്ന് തൊടുക്കാവുന്ന മിസൈലിന് 1500 കിലോമീറ്റര്‍ദൂരത്തുള്ള ലക്ഷ്യം ഭേദിക്കാനാവുമെന്ന് പാക് സൈന്യം അവകാശപ്പെട്ടിരുന്നു.ഇന്ത്യന്‍ നിയമപ്രകാരം (നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ നിരോധനം 2005) നിയമ ലംഘനം നടത്തിയാല്‍ അഞ്ച് വര്‍ഷം തടവ് ശിക്ഷയും പിഴയും കൂടാതെ ജീവപര്യന്തം വരെ ആകാം. ആണവ മിസൈല്‍ വിതരണ പ്ലാറ്റ് ഫോമുകള്‍ വികസിപ്പിക്കുന്നതിനായി പാകിസ്ഥാനെ ചൈനയും ഉത്തരകൊറിയയും സഹായിച്ചിരുന്നു. ഇസ്ലാമാബാദിന്റെ ന്യൂക്ലിയര്‍ മിസൈല്‍ പ്രോഗ്രാം തദ്ദേശീയമല്ല.ന്യൂക്ലിയേഴ്‌സ് സപ്ലയേഴ്‌സ് ഗ്രൂപ്പിലേക്ക്(എന്‍.എസ്.ജി) പ്രവേശിക്കുന്നതിന് ചൈന ഇന്ത്യയെ തടയുന്നത് മറ്റൊന്നും കൊണ്ടല്ല, പാകിസ്ഥാന്‍ ഈ സൗകര്യം ലഭ്യമാക്കുന്നത് കൊണ്ട് മാത്രമാണ്. ഇന്ത്യ ഓട്ടോ ക്ലേവ് പിടിച്ചെടുത്തതോടെ ഇന്ത്യയുമായി സൗഹൃദം പുലര്‍ത്തുന്ന രാജ്യങ്ങളായ ഫ്രാന്‍സിനെയും അമേരിക്കയെയും ചൈന സമ്മര്‍ദ്ദത്തിലാക്കിയേക്കുമെന്ന് അധികൃതര്‍ പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍