റൊണാള്‍ഡോയുടെ ഹോട്ടലുകള്‍ ആശുപത്രികളാക്കില്ല; റിപ്പോര്‍ട്ടുകള്‍ വ്യാജം

 ലിസ്ബണ്‍: ക്രിസ്റ്റ്യാനോ റൊ ണാ ള്‍ഡോയുടെ ഉടമസ്ഥ തയി ലുള്ള സിആര്‍7 ഹോട്ടലുകള്‍ ആശുപത്രികളാക്കി മാറ്റുന്നു വെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ഹോട്ടല്‍ അധികൃതര്‍. ആശു പത്രിയാക്കി മാറ്റുന്നതിനെ കുറി ച്ച് ഇതുവരെ ഒരു നിര്‍ദേശവും ലഭിച്ചിട്ടില്ലെന്നും ഹോട്ടലായി തന്നെ തുടരുമെന്നും ഹോട്ടല്‍ പ്രതിനിധി അറിയിച്ചു. പോര്‍ ച്ചുഗീസ് ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലുകള്‍ ആശുപത്രികളാക്കി മാറ്റിയെന്ന്, താരത്തിന്റെ ക്ലബ്ബായ യുവന്റസിന്റെ വെബ്‌സൈറ്റും സ്പാനിഷ് ദിനപ്പത്രമായ മാര്‍സയുമാണു റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇതു പിന്നീട് പിന്‍വലിച്ചു.ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ബ്രാന്‍ഡായ സിആര്‍7ന്റെ പേരിലാണ് ഹോട്ടലുകള്‍. ഈ കേന്ദ്രങ്ങളില്‍ ചികിത്സ സൗജന്യമായിരിക്കുമെന്നും സേവനം ചെയ്യുന്ന ഡോക്ടര്‍മാരുടെയും മറ്റ് സ്റ്റാഫുകളുടെയും ശമ്പളം ഉള്‍പ്പെടെയുള്ള ചെലവുകള്‍ റൊണാള്‍ഡോ വഹിക്കുമെന്നാണു പുറത്തുവന്ന റിപ്പോര്‍ട്ട്. ലോകത്തിലെ ഏറ്റവും സമ്പന്നനായ കായിക താരങ്ങളില്‍ ഒരാളാണു റൊണാള്‍ഡോ. സിആര്‍7 ബ്രാന്‍ഡിന്റെ ഉല്‍പ്പന്നങ്ങളും ആഡംബര ഹോട്ടലുകളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. ഇറ്റാലിയന്‍ സിരി എയില്‍ യുവന്റസിന്റെ താരമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, സഹതാരം ഡാനിയേല്‍ റുഗാനിക്കു കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ, പോര്‍ച്ചുഗലിലെ വീട്ടിലാണുള്ളത്. പോര്‍ച്ചുഗലില്‍ ഇതുവരെ 245 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവിടെ കോവിഡ്19 ബാധിച്ച് ഇതുവരെ ആരും മരിച്ചിട്ടില്ല. ലോകത്താകമാനം ഇതുവരെ കൊറോണ ബാധിച്ച് 6521 പേര്‍ മരിച്ചിട്ടുണ്ട്. ചൈനയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചിരിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍