മോദിക്ക് കൈകൊടുത്ത് പാക്കിസ്ഥാന്‍

 ന്യൂഡല്‍ഹി: കൊറോണ വൈറസിനെതിരെ സാര്‍ക്ക് രാജ്യങ്ങള്‍ ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്നുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തോട് പ്രതികരിച്ച് പാക്കിസ്ഥാന്‍. കൊറോണയ്‌ക്കെതിരെ ആഗോളതലത്തിലും പ്രാദേശിക തലത്തിലും ഒന്നിച്ചു പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത അംഗീകരിക്കുന്നതായി പാക് വിദേശകാര്യ വക്താവ് പ്രതികരിച്ചു. മോദി മുന്നോട്ടുവച്ച വീഡിയോ കോണ്‍ഫറന്‍സിംഗ് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ പാക് പ്രധാനമന്ത്രി ആരോഗ്യവിഭാഗം സ്‌പെഷല്‍ അസിസ്റ്റന്റിനെ നിയോഗിച്ചതായി വിദേശകാര്യ വക്താവ് ട്വിറ്ററില്‍ പറഞ്ഞു.കൊറോണ വൈറസ് ഭീഷണിയെ നേരിടാനുള്ള പരിപാടികള്‍ ആഗോള തലത്തിലും പ്രാദേശിക തലത്തിലും ഏകോപിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആവശ്യമാണ്. ഈ വിഷയത്തില്‍ സാര്‍ക്ക് അംഗരാജ്യങ്ങളുടെ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ ആരോഗ്യവിഭാഗം സ്‌പെഷല്‍ അസിസ്റ്റന്റിനെ നിയോഗിച്ചു വക്താവ് ട്വീറ്റ് ചെയ്തു. കൊറോണ വൈറസിനെ നേരിടാന്‍ സാര്‍ക്ക് രാജ്യങ്ങള്‍ ഒന്നിച്ചുവരുന്നത് ലോകത്തിന് ഒരു മാതൃകയാണെന്നും ജനങ്ങളുടെ ആരോഗ്യം ഉറപ്പാക്കുന്നതിന് സാധ്യമായ എല്ലാ വഴികളും തേടണമെന്നും പ്രധാനമന്ത്രി ട്വിറ്ററിലൂടെ കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു. പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന സാര്‍ക്ക് രാജ്യ നേതാക്കള്‍ സ്വാഗതം ചെയ്തു. രാജ്യത്തെ ജനങ്ങളെ രക്ഷിക്കാന്‍ സാര്‍ക്കുമായി സഹകരിച്ച് എന്തും ചെയ്യാന്‍ തയാറാണെന്ന് നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലി പ്രതികരിച്ചു. സങ്കീര്‍ണമയ ഈ സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുന്നിട്ടിറങ്ങിയ പ്രധാനമന്ത്രി മോദിയോട് നന്ദി പറയുന്നുവെന്ന് മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മൊഹമ്മദ് സോലി പറഞ്ഞു. കൊറോണയെ പരാജയപ്പെടുത്താന്‍ കൂട്ടായ പരിശ്രമമാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മഹത്തായ സംരഭം എന്നാണ് പ്രധാനമന്ത്രിയുടെ അഭ്യര്‍ഥനയെ പ്രശംസിച്ചുകൊണ്ട് ശ്രീലങ്കന്‍ പ്രസിഡന്റ് ഗൊട്ടബായ രജപക്‌സെ പറഞ്ഞത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍