ആടിയുലഞ്ഞ് ഐ.ടി മേഖല, ആശങ്കകളൊഴിയാതെ ടെക്കികള്‍

ബാംഗ്‌ളൂര്‍: കോവിഡ്19 ലോകരാജ്യങ്ങള്‍ക്കാകെ അപകടമാകുന്ന രീതിയില്‍ വ്യാപിക്കുന്നതിനാല്‍ ഉദ്യോഗാര്‍ത്ഥികളെ വിദേശത്തേക്ക് അയക്കരുതെന്ന് ഐ.ടി സ്ഥാപനങ്ങളോട് കര്‍ണ്ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ് പുതിയ മൂന്ന് കോവിഡ്19 കൂടി കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് ഇത്തരത്തിലൊരാവശ്യം സര്‍ക്കാര്‍ മുന്നോട്ട് വച്ചത്.ഇന്ത്യയില്‍ സോഫ്റ്റ്‌വെയര്‍ കയറ്റുമതി ചെയ്യുന്നതില്‍ മൂന്നാം സ്ഥാനത്താണ് ബാംഗ്‌ളൂര്‍ ഐ.ടി കമ്പനികള്‍. 147 ബില്ല്യണ്‍ വരുമാനത്തില്‍ സോഫ്റ്റ്‌വെയര്‍ കയറ്റുമതി ചെയ്യുന്ന ഇവര്‍ക്ക് ഈ ആവശ്യം അംഗീകരിക്കേണ്ടി വന്നാല്‍ ഐ.ടി മേഖലയിലെ വമ്പന്‍ തകര്‍ച്ചകയെ അഭിമുഖീകരിക്കേണ്ടി വരും. ഫെബ്രുവരി 21ന് ശേഷം കോവിഡ്19 വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്ന രാജ്യങ്ങളില്‍ ഐ.ടി കമ്പനി ജീവനക്കാര്‍ യാത്ര ചെയ്തതിന്റെ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു.'ഐ.ടി സ്ഥാപനങ്ങളോട് ജീവനക്കാരെ ഒരു കാരണവശാലും വിദേശത്തേക്ക് അയക്കരുതെന്ന് അറിയിച്ചിട്ടുണ്ട്. അത്യാഹിത സാഹചര്യങ്ങളെ മുന്‍നിറുത്തിയാണ് ഈ തീരുമാനം.' കര്‍ണാടക ആരോഗ്യ വകുപ്പ് മന്ത്രി ബി. ശ്രീരാമുലു പറഞ്ഞുകര്‍ണാടക സര്‍ക്കാര്‍ ഔദ്യോഗിക രേഖകളിലൂടെ ഇക്കാര്യം ടെക്‌നോളജി സ്ഥാപനങ്ങളെ അറിയിച്ചിട്ടില്ലെന്ന് ഐ.ടി ആന്റ് ബി.ടി ഡയറക്ടര്‍ പ്രശാന്ത് കുമാര്‍ മിശ്ര പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍