കലാലയ രാഷ്ട്രീയം നിയമമാക്കാന്‍ ബില്‍ കൊണ്ടുവരുമെന്ന് മന്ത്രി കെ.ടി. ജലീല്‍

തിരുവനന്തപുരം: സംസ്ഥാനത്തെ കലാലയങ്ങളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നിയമമാക്കാന്‍ ഉടന്‍ ബില്‍ കൊണ്ടുവരുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി കെ.ടി. ജലീല്‍. കലാലയങ്ങളിലെ രാഷ്ട്രീയ പ്രവര്‍ത്തന നിരോധനത്തിനെതിരേ എം. സ്വരാജും വി.ടി. ബല്‍റാമും നല്‍കിയ ശ്രദ്ധക്ഷണിക്കലിന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മന്ത്രി. കലാലയ രാഷ്ട്രീയം നിരോധിക്കണമെന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നിയമോപദേശം സ്വീകരിക്കും. ഇതിനു ശേഷമാകും തുടര്‍ നടപടി സ്വീകരിക്കുകയെന്നും മന്ത്രി വിശദമാക്കി. കലാലയ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്ന പഠിപ്പ് മുടക്ക്, മാര്‍ച്ച്, ഘരാവോ എന്നിവ സ്‌കൂളുകളിലും കോളജുകളിലും നടത്തുന്നത് വിലക്കിയാണ് ഹൈക്കോടതി കഴിഞ്ഞയാഴ്ച ഉത്തരവിറക്കിയത്. വിദ്യാര്‍ഥി രാഷ്ട്രീയം പഠനത്തെ ബാധിക്കുന്നതായി ചൂണ്ടിക്കാട്ടി വിവിധ മാനേജ്‌മെന്റുകളും രക്ഷാകര്‍തൃസംഘടനകളും സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു ഉത്തരവ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍