ഇറ്റലിയില്‍ കുടുങ്ങിയ മലയാളികളുടെ ആദ്യ സംഘം എത്തി

കൊച്ചി: കൊറോണ വൈറസ് ബാധ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ഇറ്റലിയില്‍ കുടുങ്ങിപ്പോയ മലയാളികളുടെ ആദ്യസംഘമെത്തി. റോമില്‍ കുടുങ്ങിയ 21 പേരാണ് ഇന്ന് രാവിലെ എട്ട് മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. ദുബായ് വഴിയായിരുന്നു യാത്ര.ഇന്ത്യയില്‍ നിന്ന് പോയ മെഡിക്കല്‍ സംഘം ഇവരെ പരിശോധിച്ചിരുന്നു. കൊറോണ പോസിറ്റീവ് അല്ലെന്ന് സ്ഥിരീകരിച്ച ശേഷമാണ് ഇവരെ നാട്ടിലേക്ക് കൂട്ടിയത്. എന്നാല്‍ രോഗത്തിന്റെ പശ്ചാത്തലത്തില്‍ ഇവരെ ആലുവ ആശുപത്രിയിലെ ഐസൊലേഷനിലേക്ക് മാറ്റിയിരിക്കുകയാണ്.ഇറ്റലിയില്‍ കൊറോണ വൈറസ് ബാധ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങാന്‍ ടിക്കറ്റെടുത്തിരുന്നു. എന്നാല്‍ കൊറോണ വൈറസ് ബാധയില്ലെന്ന സാക്ഷ്യപത്രം നല്‍കാന്‍ സാധിക്കാത്തതിനാല്‍ ഇവര്‍ക്ക് ഇന്ത്യയിലേക്ക് വരാന്‍ സാധിച്ചിരുന്നില്ല. സാക്ഷ്യപത്രം നല്‍കിയാല്‍ മാത്രം ഇന്ത്യയിലേക്ക് കൊണ്ടുവന്നാല്‍ മതിയെന്ന് കേന്ദ്ര സര്‍ക്കാര്‍ വിമാനകമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇറ്റലിയില്‍ ഇത്തരത്തിലൊരു സാക്ഷ്യപത്രം നല്‍കിയിരുന്നില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇവരെ നാട്ടിലെത്തിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍