ആളും അനക്കവുമില്ലാത്ത സെക്രട്ടേറിയറ്റ് നട

തിരുവനന്തപുരം: സമരങ്ങളുടെ തലസ്ഥാനമായ സെക്രട്ടേറിയറ്റ് നട ഇപ്പോള്‍ ശൂന്യമാണ്. തലസ്ഥാനത്തടക്കം കൊറോണ ഭീതി നിലനില്‍ക്കുന്നതിനാല്‍ സമരങ്ങളും പ്രതിഷേധങ്ങളും ഇപ്പോഴില്ല. കൊറോണ ജാഗ്രതയില്‍ സ്‌കൂളുകളും കോളേജുകളും വിനോദ സഞ്ചാര കേന്ദ്രങ്ങളും സിനിമാശാലകളുമടക്കം അടച്ചുപൂട്ടിയപ്പോള്‍ സെക്രട്ടേറിയറ്ര് നടയിലെ സമരക്കാരും പിന്‍വലിഞ്ഞു. കൊറോണ ജാഗ്രതയെത്തുടര്‍ന്ന് അടുത്ത ദിവസങ്ങളിലായി നടത്താനിരുന്ന സമരങ്ങളും മാറ്റിവച്ചു. ഇതിനോടകം തന്നെ സെക്രട്ടേറിയറ്റിനു മുന്നിലെ പല സമരപ്പന്തലുകളും പൊളിച്ചുനീക്കി. വാളയാറിലെ പെണ്‍കുട്ടികള്‍ക്ക് നീതി ആവശ്യപ്പെട്ട് ജസ്റ്റിസ് വാളയാര്‍ കിഡ്‌സ് ഫോറം നടത്തുന്ന സമരവും സഹോദരന്റെ മരണത്തില്‍ നീതിക്കായി പോരാടുന്ന ശ്രീജിത്തുമാണ് ഇപ്പോള്‍ സെക്രട്ടേറിയറ്റ് നടയില്‍ സമരം നടത്തുന്നത്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് സമരപ്പന്തല്‍ പൊളിച്ചുമാറ്റാന്‍ തയ്യാറാണെന്ന് വാളയാര്‍ കിഡ്‌സ് ഫോറവും അറിയിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍