വുഹാന്‍ കൊറോണയെ അതിജീവിച്ചു

വുഹാന്‍: ലോകത്തെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടിരിക്കുന്ന കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത് ചൈനയിലെ വുഹാനിലാണ്. മൂവായിരത്തിലധികം ആളുകള്‍ രോഗം ബാധിച്ച് മരിച്ചു. എണ്‍പതിനായിരത്തിലധികം ആളുകള്‍ക്ക് കൊറോണ ബാധിച്ചു.ചൈനയില്‍ നിന്ന് നൂറ്റമ്പതോളം രാജ്യങ്ങളിലേക്ക് രോഗം വ്യാപിക്കുകയും ചെയ്തു. ഫലപ്രദമായ വാക്‌സിന്‍ കണ്ടെത്താത്തതിനാല്‍ ഇപ്പോഴും രോഗം പടര്‍ന്നു കൊണ്ടിരിക്കുന്നു. എന്നാല്‍ ഈ സാഹചര്യത്തില്‍ വുഹാനിലെ ഇപ്പോഴത്തെ അവസ്ഥയാണ് എല്ലാവരും ആശ്ചര്യത്തോടെ നോക്കുന്നത്. അവിടെ മരണങ്ങള്‍ കുറഞ്ഞു. പുതുതായി കേസുകളില്ല. കഴിഞ്ഞ ദിവസം വിദേശത്ത് നിന്ന് എത്തിയ 21 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ അവരില്‍ ഒരാള്‍ പോലും വുഹാനില്‍ നിന്നുള്ളവരില്ലെന്നത് തികച്ചും ആശ്വാസകരമായ കാര്യമാണ്. മാര്‍ച്ച് അവസാനത്തോടെ കൊറോണയെ പൂര്‍ണമായി തുരത്തുമെന്ന ദൃഢനിശ്ചയത്തിലാണ് അധികൃതര്‍. രോഗ ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചപ്പോള്‍ പത്ത് ദിവസം കൊണ്ടാണ് ഒരേ സമയം ആയിരം പേര്‍ക്ക് ചികിത്സ നല്‍കാവുന്ന ആശുപത്രി ചൈനീസ് സര്‍ക്കാര്‍ നിര്‍മിച്ചത്. കൂടുതലാളുകളിലേക്ക് രോഗം പകരാതിരിക്കാന്‍ സ്‌കൂളുകളും ഫാക്ടറികളുമൊക്കെ അടച്ചിട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍