ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാറിന്റെ പൗരത്വം സംബന്ധിച്ച് രേഖകളൊന്നുമില്ലെന്ന് വിവരാവകാശ രേഖ

ഛത്തീസ്ഗഢ്:ഹരിയാന മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ മനോഹര്‍ ലാല്‍ ഖട്ടാര്‍, സംസ്ഥാന കാബിനറ്റ് മന്ത്രിമാര്‍, ഗവര്‍ണര്‍ എന്നിവരുടെ പൗരത്വം തെളിയിക്കുന്ന രേഖള്‍ സര്‍ക്കാറിന്റെ പക്കലില്ലെന്ന് വിവരാവകാശ രേഖകള്‍. പാനിപത്ത് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധപ്രവര്‍ത്തകനായ പി.പി കപൂര്‍ ആണ് വിവരാവകാശ നിയമപ്രകാരം ഹരിയാന മുഖ്യമന്ത്രി, കാബിനറ്റ് മന്ത്രിമാര്‍, ഗവര്‍ണര്‍ സത്യദേവ് നാരായണ്‍ ആര്യ എന്നിവരുടെ പൗരത്വരേഖ സംബന്ധിച്ച ചോദ്യം ഉന്നയിച്ചത്.ഇതു സംബന്ധിച്ച വിവരങ്ങളൊന്നും രേഖകളിലില്ലെന്നാണ് വിവരാവകാശ ഓഫീസര്‍ മറുപടി കൊടുത്തത്. പൗരത്വ രേഖകള്‍ സംബന്ധിച്ച വിവരം തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ലഭ്യമായേക്കും എന്നും അദ്ദേഹത്തിന്റെ മറുപടിയിലുണ്ട്. സംസ്ഥാനത്ത് എന്‍.ആര്‍.സി നടപ്പിലാക്കുമെന്ന് നേരത്തെ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ഖട്ടാര്‍ വ്യക്തമാക്കിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍