രാജ്യത്ത് കൊറോണ ബാധിതര്‍ 173 ആയി; സമൂഹ വ്യാപനമില്ലെന്ന് ഐ.സി.എം.ആര്‍

ന്യുഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം നാല് ആയി. രാജ്യത്ത് കോവിഡ് 19 രോഗം ബാധിച്ചവരുടെ എണ്ണം 173 ആയി. മഹാരാഷ്ട്രയില്‍ മാത്രം 49 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ കോവിഡ് 19 സമൂഹ വ്യാപനമില്ലെന്ന് ഐ.സി.എം.ആര്‍ അറിയിച്ചു. പഞ്ചാബ് സ്വദേശിയായ 70 കാരന്‍ ബാന്‍ഗ ടൗണിലെ സിവില്‍ ആശുപത്രിയിലാണ് മരിച്ചത്. ജര്‍മ്മനിയിലും ഇറ്റലിയിലും സന്ദര്‍ശനം നടത്തിയ ഇയാള്‍ മാര്‍ച്ച് 7നാണ് ഇന്ത്യയിലെത്തിയത്. കഴിഞ്ഞ ദിവസമാണ് കോവിഡ് സ്ഥിരീകരിച്ചത്.19 സംസ്ഥാനങ്ങളിലാണ് ഇന്ത്യയില്‍ ഇതുവരെ കോവിഡ് 19 രോഗം സ്ഥിരീകരിച്ചത്. ഗുജറാത്തിലെ സൂറത്തിലും രാജ്‌കോട്ടിലും ഒരോ കേസുകള്‍ സ്ഥിരീകരിച്ചു. ഡല്‍ഹി എല്‍.എന്‍.ജെ.പി ആശുപത്രിയില്‍ നിരീക്ഷണത്തിലിരുന്ന ആറുപേര്‍ ചാടിപോയി. പൊലീസ് ഇവര്‍ക്കായി തെരച്ചില്‍ നടത്തുകയാണ്. 20ലധികം പേര്‍ ഡല്‍ഹിയില്‍ സംഘടിക്കാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്!രിവാള്‍ പറഞ്ഞു. നിരീക്ഷണത്തില്‍ കഴിയുന്നവരുടെ കൈയ്യികളില്‍ മുദ്ര പതിപ്പിക്കും. നിരീക്ഷണത്തില്‍ കഴിയാനുള്ള നിര്‍ദ്ദേശം ലംഘിക്കുകയാണെങ്കില്‍ അറസ്റ്റ് രേഖപ്പെടുത്തി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യും. ഗ്രൂപ്പ് ബിയിലും സിയിലുമുള്ള 50 ശതമാനം ആളുകളോട് വീട്ടില്‍ ഇരുന്ന് ജോലി ചെയ്യാന്‍ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം നിര്‍ദ്ദേശിച്ചു. 50 ശതമാനം പേര്‍ ജോലിക്ക് വരണം. പഞ്ചാബിലെ എല്ലാ പൊതുഗതാഗത സംവിധാനവും ഇന്ന് മുതല്‍ നിര്‍ത്തും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍