മഹാരാഷ്ട്രയില്‍ ഒരാള്‍ക്ക് കൂടി കോവിഡ്; ഇന്ത്യയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 147 ആയി

മുബൈ: മഹാരാഷ്ട്രയില്‍ ഇന്ന് ഒരാള്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ മഹാരാഷ്ട്രയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 42 ആയി. രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 147 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ 25 വിദേശികളുമുണ്ട്. ഇതിനിടെ സൌദിയില്‍ നിന്ന് തിരിച്ചെത്തിയ ബി.ജെ.പി എം.പി സുരേഷ് പ്രഭു സ്വയം ഐസൊലേഷനിലേക്ക് മാറി. ഇന്ത്യയില്‍ കോവിഡ് 19 രണ്ടാം ഘട്ടത്തിലാണെന്ന് ഐ.സി.എം.ആര്‍ അറിയിച്ചു .കോവിഡ് പടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ രാജ്യങ്ങളില്‍ ഇന്ത്യ യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. 16 സംസ്ഥാനങ്ങളിലാണ് ഇന്ത്യയില്‍ ഇതുവരെ കോവിഡ് 19 രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. പശ്ചിമ ബംഗാളില്‍ ആദ്യമായി രോഗം സ്ഥിരീകരിച്ചു. യു.കെയില്‍ സന്ദര്‍ശനം നടത്തിയ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത് ഇന്നലെ രോഗം ബാധിച്ച് മരിച്ച മഹാരാഷ്ട്ര സ്വദേശി ഇടപഴകിയ സ്ഥലങ്ങളിലുള്ളവര്‍ നിരീക്ഷണത്തിലാണ്. കോവിഡ് പരിശോധനകള്‍ക്കായി കൂടുതല്‍ ലാബുകള്‍ സജ്ജീകരിക്കുമെന്ന് ഐ സി എം ആര്‍ അറിയിച്ചു. കോവിഡ് 19 യുമായി ബന്ധപ്പെട്ട് സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാനുമായി പ്രധാന മന്ത്രി നരേന്ദ്ര മോദി ഫോണില്‍ സംസാരിച്ചു. യു.എ.ഇ , ഖത്തര്‍ , ഒമാന്‍ , കുവൈത്ത്, അഫ്ഗാനിസ്ഥാന്‍ , ഫിലീപ്പീന്‍സ്, മലേഷ്യ എന്നിവിടങ്ങളില്‍ നിന്ന് മാര്‍ച്ച് 31 വരെ ഇന്ത്യയിലേക്ക് യാത്ര വിലക്ക് ഏര്‍പ്പെടുത്തിയത് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. രോഗവ്യാപനത്തെ തുടര്‍ന്ന് സതേണ്‍ റെയില്‍വേ 17 ഉം വെസ്റ്റേണ്‍ റെയില്‍വേ പത്ത് ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കി.മേഘാലയിലെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും മാര്‍ച്ച് 31 വരെ അടച്ചു .കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷന്‍ദ്ധന്‍ രാഷ്ട്രപതിയുമായി ചര്‍ച്ച നടത്തി.കോവിഡ് 19 രോഗം ബാധിച്ച 13 പേര്‍ ഇതുവരെ ആശുപത്രി വിട്ടു. ഡല്‍ഹിയിലെ ആര്‍ എം എല്‍ ,സഫ്ദര്‍ജംഗ് ആശുപത്രികളില്‍ കോവിഡ് പരിശോധനയ്ക്കായി എത്തിയവരുടെ വലിയ നിരയാണ് ഉള്ളത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍