വാറ്റ് നികുതി കുടിശിക ഈടാക്കുന്നതിന് വ്യാപാരികള്‍ക്ക് നോട്ടീസ് നല്‍കിയത് സര്‍ക്കാര്‍ നയപ്രകാരമല്ലെന്ന് ധനമന്ത്രി

തിരുവനന്തപുരം:വാറ്റ് നികുതി കുടിശിക ഈടാക്കുന്നതിന് വ്യാപാരികള്‍ക്ക് നോട്ടീസ് നല്‍കിയത് സര്‍ക്കാര്‍ നയപ്രകാരമല്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. വ്യാപാരികളെ ഈ ഊരാക്കുടുക്കില്‍ ചാടിച്ചതെങ്ങനെയെന്ന് പരിശോധിക്കുമെന്നും അടിയന്തരപ്രമേയ ചര്‍ച്ചയില്‍ ധനമന്ത്രി പറഞ്ഞു. കുടിശിക നോട്ടീസ് വ്യാപാരികള്‍ക്ക് മേലുള്ള കാര്‍പെറ്റ് ബോംബിങ്ങാണെന്ന് പ്രതിപക്ഷം ആരോപിച്ചു. വാറ്റ് കുടിശിക നോട്ടീസിന്റെ പേരില്‍ പത്തനംതിട്ടയില്‍ വ്യാപാരി ആത്മഹത്യ ചെയ്തത് ഉയര്‍ത്തിക്കാട്ടിയായിരുന്നു വി.ഡി സതീശന്‍ അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്. കടക്കെണിയിലായ വ്യാപാരികളെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണ് സര്‍ക്കാര്‍. നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മേല്‍ മന്ത്രിക്ക് ഒരു നിയന്ത്രണവുമില്ല. മന്ത്രി വിലക്കിയിട്ടും ഉദ്യോഗസ്ഥര്‍ നോട്ടീസ് അയച്ചു. വ്യാപാരികളെ പ്രയാസത്തിലാക്കിയ വിചിത്രമായ നോട്ടീസുകള്‍ക്ക് ധനമന്ത്രി പഴിച്ചത് സോഫ്റ്റ്‌വെയറിനെയും ഉദ്യോഗസ്ഥരെയും. പിഴവ് തിരുത്തുമെന്ന് വ്യാപാരികള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍