യുവതികളെ തടയാന്‍ പമ്പയില്‍ ചെക്ക് പോസ്റ്റ് ഉണ്ടാവില്ല: ഡിജിപി ബെഹ്‌റ

 തിരുവനന്തപുരം: യുവതികളെ തടയാന്‍ പമ്പയില്‍ ചെക്ക് പോസ്റ്റ് ഉണ്ടാവില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. യുവതികള്‍ മലകയറാന്‍ വന്നാല്‍ വേണ്ട നടപടി കൈക്കൊള്ളും. ശബരിമലയില്‍ അഡ്വക്കറ്റ് ജനറലിന്റെ ഉപദേശം തേടുംമെന്നും പോലീസ് മേധാവി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ശബരിമല വിധിയില്‍ വ്യക്തതതേടി സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ദേവസ്വം ബോര്‍ഡും കോടതിയില്‍ അപേക്ഷ നല്‍കില്ല. വിധിയുടെ കാര്യത്തില്‍ കോടതിക്ക് ഏകാഭിപ്രായമില്ലെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. രാഷ്ട്രീയമായി തിരിച്ചടിയുണ്ടാക്കുന്ന നീക്കങ്ങള്‍ വേണ്ടെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. വിവാദങ്ങള്‍ക്ക് ഇടയാക്കുന്ന പരാമര്‍ശങ്ങള്‍ പാടില്ലെന്ന് മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍