ആര്‍.ശങ്കറെ മനസിലാക്കുന്നതില്‍ പ്രസ്ഥാനങ്ങള്‍ക്ക് വീഴ്ച സംഭവിച്ചു: വി.എം.സുധീരന്‍

 കൊട്ടാരക്കര: ആര്‍.ശങ്കരെ ശരിയായ രീതിയില്‍ മനസിലാക്കു ന്നതില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിരുന്ന പ്രസ്ഥാനങ്ങള്‍ക്ക് വീഴ്ച സംഭവിച്ചതായി വി.എം.സുധീരന്‍. ശങ്കറിന്റെ ജന്‍മനാടായ പുത്തൂരില്‍ ആരംഭിച്ച ശങ്കര്‍ ഫൗണ്ടേഷന്റെ ഉദ്ഘാടനത്തോ ടനുബന്ധിച്ചു നടന്ന അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.കേരളത്തില്‍ ആദ്യമായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് ക്ഷേമപെന്‍ഷന്‍ നടപ്പിലാക്കിയത് ആര്‍ ശങ്കര്‍ മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ്. വിദ്യകൊണ്ട് പ്രബുദ്ധരാവുക എന്ന ശ്രീ നാരായണ ദര്‍ശനം പ്രാവര്‍ത്തി കമാക്കുന്നതില്‍ ഭരണാധികാരി എന്ന നിലയില്‍ അദ്ദേഹം അതീവ ജാഗ്രത പുലര്‍ത്തി. താന്‍ ജനിച്ചു വളര്‍ന്ന സമുദായത്തിനു മാത്രമല്ല മറ്റ് മതങ്ങളെയും വിദ്യാഭ്യാസ കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്താന്‍ പ്രേരിപ്പിക്കുകയും ചെയ്തു. പിന്‍തലമുറക്ക് പാഠപുസ്തക മാകേണ്ടി യിരുന്ന വ്യക്തിത്വമായിരുന്നു ശങ്കറിന്റേത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അതുണ്ടായിട്ടില്ലെന്നും സുധീരന്‍ പറഞ്ഞു.മാവോയിസ്റ്റുകളെ സര്‍ക്കാര്‍ നേരിടുന്ന രീതി പ്രോല്‍സാഹിക്കപ്പെടേണ്ടതല്ല. ആശയങ്ങളെ ആശയങ്ങള്‍ കൊണ്ട് നേരിടുന്നതിനു പകരം തോക്കു കൊണ്ട് നേരിടുന്നത് കാടത്തമാണ്. ആദിവാസി സമൂഹങ്ങളെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതില്‍ ഭരണകൂടങ്ങള്‍ പരാജയപ്പെട്ടിരിക്കുകയാണ്. അവര്‍ക്കായി സര്‍ക്കാരുകള്‍ നല്‍കി വരുന്ന വിഹിതം ഇടനിലക്കാരും ഉദ്യോഗസ്ഥരും തട്ടിയെടുക്കുകയാണ്. ഈ അവസരം മാവോയിസ്റ്റുകള്‍ മുതലെടുക്കുകയാണെന്നും സുധീരന്‍ പറഞ്ഞു.ആര്‍.ശങ്കര്‍ ഫൗണ്ടേഷന്‍ മുല്ലക്കര രത്‌നാകരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മാവേലിക്കര ഭദ്രാസനാധിപന്‍ അലക്‌സിയോസ് മാര്‍ യൗസേബിയോസ്, മുസ്ലീം ജമാഅത്ത് ഫെഡറേഷന്‍ ജന:സെക്രട്ടറി പി.കെ.മുഹമ്മദ്, ജില്ലാ പഞ്ചായത്തംഗം ആര്‍.രശ്മി, ബ്ലോക്കുപഞ്ചായത്ത് പ്രസിഡന്റ് എസ്.ശശികുമാര്‍, ആര്‍എസ്പി ജില്ലാ സെക്രട്ടറി കെ.എസ്.വേണുഗോപാല്‍, പഞ്ചായത്തംഗങ്ങളായ അനീഷ്, വിനോദിനി, വൈ. ഉല്ലാസ്, എന്‍.ജയച്ചന്ദ്രന്‍, വസന്തകുമാര്‍ കല്ലുമ്പുറം എന്നിവര്‍ പ്രസംഗിച്ചു. ഫൗണ്ടേഷന്‍ പ്രസിഡന്റ് ആര്‍.ഭാനു അധ്യക്ഷത വഹിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍