ടെസ്റ്റ് പരമ്പരക്ക് മുമ്പ് കുട്ടികള്‍ക്കൊപ്പം

 'ഗള്ളി' ക്രിക്കറ്റ് കളിച്ച് കൊഹ്‌ലി ഇന്‍ഡോറിലെ ബിച്ചോളി മര്‍ദാനയില്‍ ഷൂട്ടിംഗിനിടെ ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലി കുട്ടികളുമായി ഗള്ളി ക്രിക്കറ്റ് കളിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറല്‍. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നതിന് മുന്നോടിയായിട്ടാണ് കൊഹ്‌ലി കുട്ടികള്‍ക്കൊപ്പം വിനോദത്തിന് ഇറങ്ങിയത്. ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പര ഇന്ത്യ 21ന് സ്വന്തമാക്കിയിരുന്നു. നവംബര്‍ 22 ന് കൊല്‍ക്കത്തയിലാണ് രണ്ടാം ടെസ്റ്റ് മത്സരം നടക്കുക. ഇന്ത്യന്‍ ടീമിന്റെ ആദ്യ ഡേ ആന്റ് നൈറ്റ് ടെസ്റ്റ് കൂടിയായിരിക്കും ഇത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍