പിഎസ്‌സി പരീക്ഷ ക്രമക്കേട്; പ്രതികള്‍ക്കൊഴികെ നിയമനമാകാമെന്ന് ക്രൈംബ്രാഞ്ച് തിരുവനന്തപുരം: എസ്എഫ്‌

ഐ നേതാക്കള്‍ ഉള്‍പ്പെട്ട പിഎസ്‌സി പരീക്ഷ ക്രമക്കേടില്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് നല്‍കി ക്രൈംബ്രാഞ്ച്. സിവില്‍ പോലീസ് ഓഫീസര്‍ പട്ടികയില്‍നിന്ന് നിയമനമാകാമെന്ന് ക്രൈംബ്രാഞ്ച് പിഎസ്‌സി സെക്രട്ടറിക്ക് ക്രൈംബ്രാഞ്ച് എഡിജിപി ടോമിന്‍ തച്ചങ്കരിയാണ് പിഎസ്‌സിക്ക് റിപ്പോര്‍ട്ട് കൈമാറിയത്.എസ്എഫ്‌ഐ നേതാക്കളായ ഒന്നും രണ്ടും മൂന്നും പ്രതികള്‍ക്കൊഴികെ നിയമനം നല്‍കാം. സിവല്‍ പോലീസ് ഓഫീസര്‍ ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തട്ടിപ്പ് മൂന്ന് പ്രതികളിലൊതുങ്ങുന്നുവെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ കുത്ത്‌ക്കേസില്‍ പ്രതിയായ ശിവരഞ്ജിത്തിന് സിവില്‍ പോലീസ് ഓഫീസര്‍ പരീക്ഷയില്‍ ഒന്നാം റാങ്കാണ്. 78.33 മാര്‍ക്കാണ് ശിവരഞ്ജിത്തിന് കിട്ടിയത്. സ്‌പോര്‍ട്‌സ് ക്വോട്ടയിലെ മാര്‍ക്ക് കൂടി കണക്കിലെടുത്തപ്പോള്‍ മാര്‍ക്ക് തൊണ്ണൂറിന് മുകളിലായി. ഒന്നാം റാങ്കും കിട്ടി. സ്‌പോര്‍ട്‌സ് വെയിറ്റേജായി 13.58 മാര്‍ക്കാണ് കിട്ടിയത്. ഇത് കൂടി ചേര്‍ത്തപ്പോള്‍ 91.9 മാര്‍ക്ക് ലഭിച്ചു. രണ്ടാം പ്രതിയായ നസീം പോലീസ് റാങ്ക് ലിസ്റ്റില്‍ 28ാം റാങ്കുകാരനാണ്. 65.33 മാര്‍ക്കാണ് നസീമിന് ലഭിച്ചത്. ജൂലൈ ഒന്നിനാണ് റാങ്ക് ലിസ്റ്റ് പുറത്തുവന്നത്. തട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെ പ്രതികളെ റാങ്ക് പട്ടികയില്‍ നിന്നും നീക്കിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍