കര്‍ണ്ണാടകയിലെ വിമത എം.എല്‍.എമാര്‍ അയോഗ്യര്‍ തന്നെയെന്ന് സുപ്രിം കോടതി

ന്യൂ  ഡല്‍ഹി:കര്‍ണ്ണാടകയിലെ വിമത എം.എല്‍.എമാര്‍ അയോഗ്യര്‍ തന്നെയെന്ന് സുപ്രിം കോടതി. എംഎല്‍എമാര്‍ കോടതിയെ സമീപിച്ച രീതി അംഗീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി. എംഎല്‍എമാര്‍ ആദ്യം ഹൈക്കോടതിയെ സമീപിക്കണമായിരുന്നു. രാജിവെച്ചാലും സ്പീക്കര്‍ക്ക് അയോഗ്യരാക്കാമെന്നും 17 എം.എല്‍എമാരെ സ്പീക്കറുടെ അധികാരം ശരിവെക്കുകയും സുപ്രീംകോടതി ചെയ്തു. എം.എല്‍.എമാരെ അയോഗ്യരാക്കിയ നിയമ നടപടിയെ പിന്തുണച്ചെങ്കിലും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവകാശം നിഷേധിക്കാതിരിക്കുകയും ചെയ്യുന്നു.ജസ്റ്റിസുമാരായ രമണ, സഞ്ജീവ് ഖന്ന, കൃഷ്ണ മുരാരി എന്നിവരടങ്ങുന്ന ബഞ്ചാണ് വിധി പറഞ്ഞത്. ഇത് ഇപ്പോള്‍ ഭരണത്തിലിരിക്കുന്ന ബി.എസ്. യേദ്യൂരപ്പ നേതൃത്വം നല്‍കുന്ന ബി.ജെ.പി സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്. ഉപതെരഞ്ഞെടുപ്പില്‍ ആറ് ഇടത്തെങ്കിലും ജയിച്ചാല്‍ മാത്രമേ സര്‍ക്കാര്‍ നിലനില്‍ക്കുകയുള്ളൂ.കൂറുമാറിയ കര്‍ണാടകയിലെ കോണ്‍ഗ്രസ് ജെ.ഡി.എസ് എം.എല്‍.എമാരെ അയോഗ്യരാക്കിയ നടപടി ചോദ്യം ചെയ്തുള്ള ഹരജിയിലാണ് സുപ്രീംകോടതി വിധി. ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബഞ്ച് നേരത്തെ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായിരുന്നു. വിധി വരാനുള്ള സാഹചര്യത്തില്‍ കര്‍ണാടകയിലെ 15 മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് നേരത്തെ മാറ്റിവെച്ചിരുന്നു. എം.എല്‍.എമാരെ ചാക്കിലാക്കാന്‍ അമിത്ഷായുടെ പിന്തുണയുണ്ടെന്ന് പറയുന്ന യെദ്യൂരപ്പയുടേതെന്ന പേരില്‍ പുറത്തുവന്ന ശബ്ദ സന്ദേശവും കര്‍ണാടക കോണ്‍ഗ്രസ് കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. ഇതടക്കം പരിഗണിച്ചിട്ടുണ്ടെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിന് പുറമെ ചീഫ് ജസ്റ്റിസും ജഡ്ജിമാരെ നിയമിക്കുന്ന കൊളീജിയം നടപടികളും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമോയെന്ന കാര്യത്തിലും സുപ്രീം കോടതി വിധി പറയും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍