മതസഹിഷ്ണുതയാണ് ഏറ്റവും പ്രധാനം: മന്ത്രി പി. തിലോത്തമന്‍

ഹരിപ്പാട്: മതസഹിഷ്ണുതയാണ് ഏറ്റവും പ്രധാനമെന്ന് ലോകത്തിന് പഠിപ്പിച്ച മഹത് വ്യക്തിയായിരുന്നു പ്രവാചകന്‍ മുഹമ്മദ് നബിയെന്ന് മന്ത്രി പി. തിലോത്തമന്‍. താമല്ലാക്കല്‍ ഹിദായത്തുല്‍ ഇസ്ലാം സംഘം സംഘടിപ്പിച്ച നബിദിന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയാ യിരുന്നു അദ്ദേഹം. മനുഷ്യരുടെ ജീവിതം നന്മയിലൂടെ നയിക്കാന്‍ പ്രകാശമാനമായ അന്തരീക്ഷം ലോകത്തിന് സമ്മാനിക്കുകയും ജനങ്ങളുടെ ജീവിതത്തെ പുനസൃഷ്ടിയിലൂടെ തിന്മയില്‍ നിന്ന് വ്യതിചലിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. 1400 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മക്കയില്‍ സാമൂഹ്യ പരിഷ്‌കരണം നടപ്പിലാക്കിയിരുന്ന നേതാവായിരുന്നു നബി. അനാഥരുടെ സംരക്ഷണം ലോകത്തിന് മാതൃകയായി പഠിപ്പിച്ച മഹാനായിരുന്നു പ്രവാചകന്‍ മുഹമ്മദ് നബിയെന്നും മന്ത്രി പറഞ്ഞു. മഹല്ല് പ്രസിഡന്റ് എ. ഷറഫുദീന്‍ അധ്യക്ഷത വഹിച്ചു. ചീഫ് ഇമാം വി.വൈ. ഷിഹാബുദ്ദീന്‍ സഖാഫി മിലാദ് സന്ദേശം നല്‍കി. ബദര്‍ മസ്ജിദ് ഇമാം അഷ്‌റഫ് സഖാഫി പ്രാര്‍ത്ഥന നിര്‍വഹിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സന്ദേശം ജില്ലാ പഞ്ചായത്ത് അംഗം ജോണ്‍ തോമസ് നല്‍കി. കുമാരപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേഷ് കുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗം യു. ദിലീപ്, നിസാം കൈപ്പള്ളില്‍, ഒ.എ. ഗഫൂര്‍, ഷാഫി മണ്ണാറാശാല, അന്‍വര്‍ അന്പനാട് തുടങ്ങിയവര്‍ പ്രസംഗിച്ചു. മഹല്ല് സെക്രട്ടറി അനിമോന്‍ ദാവൂദ് സ്വാഗതവും അബ്ദുല്‍ റഷീദ് അന്പലമുറി നന്ദിയും പറഞ്ഞു. താമല്ലാക്കല്‍ മുഹിയുദീന്‍ മസ്ജിദില്‍ നിന്ന് ആരംഭിച്ച നബിദിന റാലിയില്‍ മദ്രസ വിദ്യാര്‍ത്ഥികളടക്കം നൂറ് കണക്കിനാളുകള്‍ പങ്കെടുത്തു. സുബൈര്‍ അന്പനാട്, ബഷീര്‍ കല്ലേലില്‍, നിസാര്‍, ജലാലുദീന്‍, സലിം, യു.എം. ഹനീഫാ മൗലവി, സെയ്ഫുദീന്‍ മുസ്ലിയാര്‍, അബ്ദുല്‍ മജീദ് മുസ്‌ലിയാര്‍, സൈനുലാബ്ദീന്‍ അസ്ലമി, ബഷീര്‍ സഖാഫി, നജീബ്, അബ്ദുല്‍ അസീസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍