ജിഎസ്ടി റിട്ടേണിനു സമയം നീട്ടി

ന്യൂഡല്‍ഹി: ജിഎസ്ടിയുടെ വാര്‍ഷിക റിട്ടേണും പൊരുത്തപ്പെടു ത്തല്‍ സ്റ്റേറ്റ്‌മെന്റും സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം. ഇവ കുറേക്കൂടി ലളിതമാക്കുകയും ചെയ്തു. വാര്‍ഷിക റിട്ടേണ്‍ (ജിഎസ്ടി ആര്‍9), പൊരുത്തപ്പെടുത്തല്‍ സ്റ്റേറ്റ്‌മെന്റ് (ജിഎസ്ടിആര്‍ 9 സി) എന്നിവയുടെ സമയമാണു നീട്ടിയത്. 2017-18 ലേത് ഈ ഡിസംബര്‍ 31നകം സമര്‍പ്പിച്ചാല്‍ മതി. നവംബര്‍ 30നകം വേണമെന്നായിരുന്നു മുന്‍ നിര്‍ദേശം. 2018-19 ലേത് 2020 മാര്‍ച്ച് 31നകം സമര്‍പ്പിച്ചാല്‍ മതി. ഈ ഡിസംബര്‍ 31നകം വേണമെന്ന വ്യവസ്ഥയാണു മാറ്റിയത്.ഈ ഫോറങ്ങളിലെ പല ഭാഗങ്ങളും നികുതിദായകര്‍ പൂരിപ്പിക്കേണ്ടതില്ലെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡിറക്ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസ് (സിബിഐസി) അറിയിച്ചു. ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റിന്റെ വിശദാംശങ്ങള്‍ നല്കണമെന്ന വ്യവസ്ഥ ഒഴിവാക്കി. ഇന്‍പുട്ട്, ഔട്ട്പുട്ട് എന്നിവയുടെ എച്ച്എസ്എന്‍ തല വിവരങ്ങളും നല്‌കേണ്ട.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍