റാഫാല്‍ : വിദഗ്ദപരിശീലനത്തിനായി പൈലറ്റുമാര്‍ ഫ്രാന്‍സിലേക്ക്‌

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അദ്ധ്യക്ഷനായ ബെഞ്ച് റാഫേല്‍ യുദ്ധവിമാനക്കരാറുമായി ബന്ധപ്പെട്ട പുന:പരിശോധന ഹര്‍ജികള്‍ തള്ളിയത്. ഈ വിധി വ്യോമസേനയ്ക്ക് ചില്ലറ ആശ്വാസമൊന്നുമല്ല നല്‍കുന്നത്. നിലവില്‍ വ്യോമസേനയ്ക്ക് യുദ്ധവിമാന ശേഖരം വളരെക്കുറവാണ്. സേനയുടെ സ്‌ക്വഡ്രണ്‍ ശേഷി 41 ആണെന്നിരിക്കെ 31 ഫൈറ്റര്‍ സ്‌ക്വാഡ്രണുകളാണ് സേനയ്ക്കുള്ളത്. 18 യുദ്ധവിമാനങ്ങളാണ് ഒരു സ്‌ക്വാഡ്രണിലുള്ളത്. അതേസമയം, ഇന്നലെ സുപ്രീം കോടതിയുടെ പച്ചക്കൊടി ലഭിച്ചതോടെ റാഫേല്‍ വിമാനങ്ങള്‍ സേനയുടെ ഭാഗമാകുന്നതിനുള്ള അവസാന തടസവും മാറിയിരിക്കുകയാണ്. അഗ്‌നിശുദ്ധി വരുത്തിയ റാഫേല്‍ വിമാനങ്ങള്‍ 2020 മേയ് മാസം മുതല്‍ ഇന്ത്യയിലെത്തിത്തുടങ്ങും. വിദഗ്ദ പരിശീലനത്തിനായി അധികം വൈകാതെ വ്യോമസേനയുടെ പൈലറ്റുമാര്‍ ഫ്രാന്‍സിലേക്ക് പോകും. നിലവില്‍ അയല്‍ രാജ്യങ്ങളായ പാകിസ്ഥാന്റെയും ചൈനയുടെയും ഭീഷണി ചെറുതായിട്ട് നമ്മുടെ ഉറക്കം കെടുത്തുന്നുണ്ടെങ്കിലും, റാഫേല്‍ വരുന്നതോടെ അതിന് പരിഹാരമാകും.പാകിസ്ഥാന്റെ കൈവശമുള്ള എഫ് 16നെ അപേക്ഷിച്ച് കരുത്തിലും വളരെയേറെ മുന്നിലാണ് റാഫേല്‍. അതിനാല്‍ത്തന്നെ റാഫേലിനെയും വിദഗ്ദ പരിശീലനം നേടാന്‍ പോകുന്ന സേനയേയും പേടിച്ച് ഇമ്രാന്‍ ഖാനും പാക് പട്ടാളവും നന്നായി വിയര്‍ക്കുമെന്നതില്‍ സംശയമില്ല.ഇന്നലെയാണ് റാഫേല്‍ യുദ്ധവിമാനക്കരാറില്‍ നരേന്ദ്രമോദി സര്‍ക്കാരിനെതിരായ അഴിമതി ആരോപണത്തില്‍ സ്വതന്ത്രാന്വേഷണം തള്ളിയ ഡിസംബര്‍ 14ന്റെ വിധി പുനഃപരിശോധിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളിയത്. 36 യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള 58,000 കോടി രൂപയുടെ കരാറിനെതിരെ കേസെടുക്കണമെന്ന ആവശ്യവും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസുമാരായ എസ്.കെ. കൗള്‍, കെ. എം. ജോസഫ് എന്നിവരടങ്ങിയ ബെഞ്ച് പരിഗണിച്ചില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍