സ്മാര്‍ട്‌ഫോണ്‍ വില്പന ഉയര്‍ന്നു

കൊച്ചി: ഇന്ത്യയില്‍ സ്മാര്‍ട്‌ഫോണ്‍ വില്പന നടപ്പുവര്‍ഷം ജൂലായ്‌സെപ്തംബറില്‍ 9.3 ശതമാനം ഉയര്‍ന്നു. 46.6 കോടി ഫോണുകളാണ് ഇക്കാലയളവില്‍ വിറ്റഴിഞ്ഞത്. ഇത് റെക്കാഡാണ്. ഇകൊമേഴ്‌സ് കമ്പനികള്‍ സംഘടിപ്പിച്ച വില്പന മേളകള്‍, പുതിയ ഫോണ്‍ ലോഞ്ചുകള്‍, വിലയിളവുകള്‍ എന്നിവയാണ് ഡിമാന്‍ഡ് കൂടാന്‍ സഹായകമായത്. മൊത്തം ഫോണ്‍ വില്പനയില്‍ 43.3 ശതമാനം വിഹിതമുള്ള ഫീച്ചര്‍ ഫോണുകളുടെ വില്പന സെപ്തംബറില്‍ 17.5 ശതമാനം കുറഞ്ഞു. 35.6 കോടി പുതിയ ഫീച്ചര്‍ ഫോണുകളാണ് ഇക്കാലയളവില്‍ വിറ്റഴിഞ്ഞത്. സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ 27.1 ശതമാനം വിഹിതവുമായി ഷവോമിയാണ് ഒന്നാമത്. സാംസംഗ് (18.9 ശതമാനം), വിവോ (15.2 ശതമാനം), റിയല്‍മി (14.3 ശതമാനം), ഓപ്പോ (11.8 ശതമാനം) എന്നിവയാണ് യഥാക്രമം തൊട്ടുപിന്നാലെയുള്ളത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍