മുഖ്യമന്ത്രി'യാവാന്‍ മമ്മൂട്ടി; പിണറായി വിജയനെ സന്ദര്‍ശിച്ചു

മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് നടന്‍ മമ്മൂട്ടി. മമ്മൂട്ടി കേരള മുഖ്യമന്ത്രിയുടെ വേഷ ത്തി ലെത്തുന്ന 'വണ്‍' എന്ന സി നി മയുടെ ചിത്രീകരണം തിരുവ നന്തപുരത്ത് പുരോമിക്കുന്ന തിനി ടെയായിരുന്നു ഈ കൂടി ക്കാഴ്ച്ച. മുഖ്യമന്ത്രി തന്നെയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജി ലൂടെ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പുറത്തുവിട്ടത്. ശ്രീ മമ്മൂട്ടി ഓഫീസില്‍ വന്ന് കണ്ടു. ഒരു സിനിമാ ചിത്രീകരണത്തിനിടെ സമയം കണ്ടെത്തിയായിരുന്നു സൗഹൃദ സന്ദര്‍ശനം. എന്ന ക്യാപ്ഷനോടെയാണ് മുഖ്യമന്ത്രി ഫോട്ടോ ഷെയര്‍ ചെയ്തത്.ഇച്ചായീസ് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. 'ചിറകൊടിഞ്ഞ കിനാവുകള്‍' എന്ന സ്പൂഫിന് ശേഷം സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വണ്‍. ബോബി സഞ്ജയുടെ തിരക്കഥയിലാണ് ചിത്രമൊരുങ്ങുന്നത്. ആര്‍. വൈദി സോമസുന്ദരം ഛായാഗ്രാഹകനാകുന്നു. ഗേപി സുന്ദര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത് റഫീഖ് അഹമ്മദാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍