നെഹ്‌റു കുടുംബത്തിന്റെ സുരക്ഷ സിആര്‍പിഎഫ് ഏറ്റെടുത്തു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെയും മക്കളായ രാഹുലിന്റെയും പ്രിയങ്കയുടെയും സുരക്ഷ സിആര്‍പിഎഫ് ഏറ്റെടുത്തു. കഴിഞ്ഞയാഴ്ചയാണു ഗാന്ധി കുടുംബത്തിന്റെ എസ്പിജി സുരക്ഷ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചത്. ഡല്‍ഹിയില്‍ സോണിയയുടെ വസതിയായ നമ്പര്‍ 10 ജന്‍പഥിന്റെ സുരക്ഷയ്ക്കായി നിയോഗികപ്പെട്ട സിആര്‍പിഎഫ് കമാന്‍ഡോ സംഘത്തിന് ഇസ്രേലി എക്‌സ്95 ഉള്‍പ്പെടെ അത്യാധുനിക ആയുധങ്ങള്‍ കൈവശമുണ്ട്. തുഗ്ലക് ലെയ്‌നിലെ, കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി, ലോധി എസ്റ്റേറ്റിലെ പ്രിയങ്ക ഗാന്ധി എന്നിവരുടെ വസതികളിലും സമാനമായ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതിവിശിഷ്ട വ്യക്തികള്‍ക്കു സുരക്ഷ ഒരുക്കുന്നതിനു പ്രത്യേക സംഘമുള്ള സിആര്‍പിഎഫ് മൂന്നു നേതാക്കള്‍ക്കും സെഡ് പ്ലസ് വിഭാഗം സുരക്ഷാണ് ഉറപ്പാക്കുക. എസ്പിജി പിന്മാറിയെങ്കിലും ഏതാനും ദിവസത്തേക്ക് സിആര്‍പിഎഫുകാരെ സഹായിക്കാനായി ഉദ്യോഗസ്ഥര്‍ തുടരും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍