എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയുടെ മരണം: അന്വേഷണം നടത്തുമെന്ന് മന്ത്രി

ശ്രീകാര്യം : സിഇടി കോളജില്‍ ശുചി മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ എന്‍ജിനിയറിംഗ് വിദ്യാര്‍ഥി രതീഷ് കുമാറിന്റെ ഉള്ളൂരത്തെ വീട് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സന്ദര്‍ശിച്ചു.വളര്‍ത്തമ്മ ഗിരിജയെ മന്ത്രി ആശ്വസിപ്പിച്ചു. രതീഷിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും കുറ്റക്കാരെ കണ്ടുപിടിക്കണമെന്നും ഗിരിജ മന്ത്രിയോട് പറഞ്ഞു. നീതിപൂര്‍ വമായ അന്വേഷണം നടത്തുമെന്നും സര്‍ക്കാരിന്റെ പിന്തുണ കുടുംബത്തിനുണ്ടാകുമെന്നും മന്ത്രി ഉറപ്പു നല്‍കി. കോളജിലെ ഒന്നാം വര്‍ഷ സിവില്‍ എന്‍ജിനിയറിംഗിന് പഠിക്കുന്ന നെയ്യാറ്റിന്‍കര വിശാഖത്തില്‍( ഇപ്പോള്‍ ഉള്ളൂര്‍ നീരാഴി ലൈനില്‍ സരസ് വീട്ടില്‍ വാടകയ്ക്ക് താമസിയ്ക്കുന്ന) രതീഷ് കുമാര്‍ (19) നെയാണ് ശനിയാഴ്ച രാത്രി 10.50 ഓടു കൂടി കോളജിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളി യാഴ്ചയാണ് രതീഷിനെ കോളേജില്‍ നിന്നും കാണാതാകുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍