തങ്ങളെ അധികാരത്തിലെത്തിച്ചാല്‍ ഡല്‍ഹിയില്‍ ശുദ്ധവായു നിറക്കുമെന്ന് ബി.ജെ.പി നേതാവ്

ന്യൂഡല്‍ഹി:അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടു
പ്പില്‍ അധികാരം പിടിക്കാനായാല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ ഡല്‍ഹിയെ മലിനീകരണ മുക്തമാക്കുമെന്ന് ഡല്‍ഹി ബി.ജെ.പി പ്രസിഡന്റ് മനോജ് തിവാരി. നവംബര്‍ 18 ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ അനധികൃത കോളനികളെക്കുറിച്ച് ഒരു നിയമം പാസാക്കുമെന്നും ഫേസ്ബുക്ക് ലൈവില്‍ മനോജ് തിവാരി പറഞ്ഞു. പൊതുഗതാഗതം, ആരോഗ്യം, റോഡുകള്‍, നഗരത്തിലെ മലിനീകരണം എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാരിനെ കടന്നാക്രമിച്ചു കൊണ്ടായിരുന്നു മനോജ് തിവാരിയുടെ പ്രതികരണങ്ങള്‍. ഡല്‍ഹിയെ രണ്ട് വര്‍ഷത്തിനുള്ളില്‍ മലിനീകരണ മുക്തമാക്കാന്‍ ബി.ജെ.പി പ്രതിജ്ഞാബദ്ധമാണെന്നും അധികാരത്തിലെത്തിയ ശേഷം മാലിന്യ കുന്നുകള്‍ ഇല്ലാതാക്കുമെന്നും ബി.ജെ.പി പറഞ്ഞു. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഡല്‍ഹിയിലെ വായു മലിനീകരണം 25 ശതമാനം കുറഞ്ഞുവെന്നാണ് ആം ആദ്മി പാര്‍ട്ടി സര്‍ക്കാരും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും അവകാശപ്പെടുന്നത്. ഡല്‍ഹിയില്‍ ഇലക്ട്രിക് ബസുകള്‍ ഓടിക്കാന്‍ തയാറായ നിരവധി കമ്പനികളുമായി തങ്ങളുടെ പാര്‍ട്ടി ബന്ധപ്പെട്ടിട്ടുണ്ടെന്നും പൊതുഗതാഗത സംവിധാനം കാര്യക്ഷമമാക്കാന്‍ അത്തരം 12,000 വാഹനങ്ങള്‍ ആവശ്യമാണെന്നും മനോജ് തിവാരി പറഞ്ഞു. 2015 ല്‍ 8,000 ബസുകള്‍ ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനു കീഴിലുണ്ടായിരുന്നുവെന്നും ഇപ്പോഴിത് 3,700 ആയി കുറഞ്ഞുവെന്നും മനോജ് തിവാരി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍