പീറ്റര്‍ ഹെയ്ന്‍ സംവിധായകനാകുന്നു; നായകന്‍ മോഹന്‍ലാല്‍

പ്രശസ്ത സംഘട്ടന സംവിധായകന്‍ പീറ്റര്‍ ഹെയ്ന്‍ സംവിധായകന്റെ കുപ്പായമണിയുന്നു. മോഹന്‍ലാല്‍ നായകനാകുന്ന സിനിമയിലൂടെയാണ് പീറ്റര്‍ ഹെയ്ന്‍ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. ഒരു അഭിമുഖത്തിനിടെയാണ് പീറ്റര്‍ ഹെയ്ന്‍ ഇതിനെക്കുറിച്ച് സംസാരിച്ചത്. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും സിനിമയൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍