പൃഥ്വിരാജും ലാല്‍ ജോസും വീണ്ടുമൊന്നിക്കുന്നു

 അയാളും ഞാനും തമ്മില്‍ എന്ന സിനിമയ്ക്കു ശേഷം പൃഥ്വിരാജ്-ലാല്‍ ജോസ് കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. ലാല്‍ ജോസ് സംവിധാനം ചെയ്ത 41 ന്റെ വിജയാഘോഷവേളയിലാണ് പുതിയ സിനിമയെക്കുറിച്ച് പൃഥ്വി അറിയിച്ചത്. സച്ചി സംവിധാനം ചെയ്യുന്ന അയ്യപ്പനും കോശിയും എന്ന സിനിമയുടെ ലൊക്കേഷനിലാണ് 41ന്റെ വിജയം ആഘോഷിച്ചത്. ഇതുമായി ബന്ധപ്പെട്ടുള്ള ഫേസ്ബുക്ക് ലൈവിനിടെയാണ് പുതിയ പ്രൊജക്ടിനെക്കുറിച്ച് പൃഥ്വി അറിയിച്ചത്. പി.ജി. പ്രഗീഷിന്റേതാണ് തിരക്കഥ. സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍