ഹൃത്വിക് റോഷനോടുള്ള ആരാധനയില്‍ അസൂയ; ഭാര്യയെ കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

വാഷിംഗ്ടണ്‍:അമേരിക്കയില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തി ക്കൊന്ന ശേഷം ആത്മഹത്യ ചെയ്തു. 33കാരനായ ദിനേശ്വര്‍ ബുദ്ധിദത് ആണ് ഭാര്യ ഡോണെ ഡോജോയിയെ (27) കൊലപ്പെ ടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ബോളിവുഡ് താരം ഹൃത്വിക് റോഷന്റെ ആരാധി കയായിരുന്നു ഡോണെ. ഈ ആരാധനയില്‍ അസൂയ തോന്നിയ ദിനേശ്വര്‍ ഡോണെയെ കൊലപ്പെടുത്തിയെന്നാണ് ദേശീയ, അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹൃത്വികിനോ ടുള്ള ഡോണെയുടെ ആരാധനയോട് ദിനേശ്വറിന് കടുത്ത അസൂയയുണ്ടായിരുന്നുവെന്ന് ഡോണെയുടെ സുഹൃത്ത് മാല രംധാനി പറയുന്നു.ഹൃത്വിക് റോഷന്റെ സിനിമകള്‍ കാണുകയോ പാട്ടുകള്‍ കേള്‍ക്കുകയോ ചെയ്യുമ്പോള്‍ അത് നിര്‍ത്താന്‍ ഡോണെയോട് ദിനേശ്വര്‍ ആവശ്യപ്പെടുമായിരുന്നെന്ന് മാല പറഞ്ഞു. മുന്‍പും ദിനേശ്വര്‍ ഡോണെയെ അടിക്കുകയും ഭീഷണിപ്പെടുത്തുകയുമൊക്കെ ചെയ്തിരുന്നെങ്കിലും ഡോണെ അത് കാര്യമാക്കിയിരുന്നില്ലെന്ന് മറ്റൊരു സുഹൃത്ത് റോഡ്‌നി പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍