കോടതി വളപ്പില്‍ വനിത പോലീസിനെ മര്‍ദിച്ച സംഭവം: വനിതാ കമ്മീഷന്‍ കേസെടുത്തു

ന്യൂഡല്‍ഹി: തീസ് ഹസാരി കോടതിയിലുണ്ടായ അഭിഭാഷകര്‍ പോലീസ് സംഘര്‍ഷത്തിനിടെ പോലീസ് ഉദ്യോഗസ്ഥയ്ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ കേസെടുത്തു. സംഘര്‍ഷം തടയാനെത്തിയ നോര്‍ത്ത് ഡല്‍ഹി ഡിസിപി മോണിക്ക ഭരദ്വാജിനുനേരെയാണ് അഭിഭാഷകരുടെ അതിക്രമമുണ്ടായത്. സംഭവത്തില്‍ പരാതി നല്‍കിയിട്ടും അഭിഭാഷകര്‍ക്കെതിരെ കേസെടുക്കാന്‍ മേലുദ്യോഗസ്ഥര്‍ തയാറായിരുന്നില്ല. ഒരു സംഘം അഭിഭാഷകരെ മറ്റു പോലീസുകാര്‍ക്കൊപ്പം തടയാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഉദ്യോഗസ്ഥ കയ്യേറ്റം ചെയ്യപ്പെട്ടത്. സിസിടിവി ദൃശ്യങ്ങളിലാണ് വനിതാ ഉദ്യോഗസ്ഥ ആക്രമിക്കപ്പെട്ടതായി വ്യക്തമായത്. അക്രമസംഭവത്തിനിടെ വനിതാ കോണ്‍സ്റ്റബിളിന്റെ തോക്ക് നഷ്ടപ്പെട്ടതായും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.ഇന്നു തീസ് ഹസാരി കോടതി വളപ്പില്‍ പാര്‍ക്കിംഗിനെ ചൊല്ലിയുള്ള തര്‍ക്കമാണ് വലിയ സംഘട്ടനത്തില്‍ കലാശിച്ചത്. ആക്രമണത്തില്‍ 20 പോലീസുകാര്‍ക്കു പരിക്കേറ്റിരുന്നു. ഒരു പോലീസ് വാഹനം കത്തിച്ചത് ഉള്‍പ്പെടെ 20 പോലീസ് വാഹനങ്ങള്‍ തകര്‍ത്തു. എട്ട് അഭിഭാഷകര്‍ക്കും പരിക്കേറ്റിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍