കൂടുതല്‍ പ്രതീക്ഷ നല്‍കുന്നു, വിശ്വാസികള്‍ക്ക് കരുത്ത് പകരും :ശബരിമല പുനഃപരിശോധനാ വിധിയില്‍ തന്ത്രി

നിലയ്ക്കല്‍: ശബരിമല പുനഃപരിശോധനാ ഹര്‍ജികളില്‍ സുപ്രീം കോടതി സ്വീകരിച്ച നിലപാടില്‍ പ്രതികരണവുമായി ശബരിമല തന്ത്രി കണ്ഠരര് രാജീവരര്. പുനഃപരിശോധനാ വിധി ഏഴംഗ ബഞ്ചിന് നല്‍കിയ സുപ്രീം കോടതിയുടെ തീരുമാനം ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്നും സുപ്രീം കോടതിയുടെ ഈ തീരുമാനം വിശ്വാസികള്‍ക്ക് എറെ കരുത്ത് പകരുന്നതാണെന്നുമാണ് തന്ത്രി പ്രതികരിച്ചിരിക്കുന്നത്. ഭക്തരെ ഒരു പ്രത്യേക വിഭാഗമായി കാണണമെന്ന് സുപ്രീം കോടതി പറഞ്ഞതും ഒരു നല്ല കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. മതവും നിയമവും കൂട്ടികുഴയ്ക്കാന്‍ പാടില്ലെന്നും വിശ്വാസികളെ അവരുടെ വഴിക്ക് വിടേണ്ടതാണെന്നും തന്ത്രി പറയുന്നു. സുപ്രീം കോടതിയുടെ തീരുമാനത്തെ താന്‍ മാനിക്കുന്നുവെന്നും അയ്യപ്പന്റെ അനുഗ്രഹം എല്ലാവര്‍ക്കും ഉണ്ടാകുമെന്ന് താന്‍ കരുതുന്നുവെന്നും കണ്ഠരര് രാജീവരര് പറഞ്ഞു. ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധിയില്‍ സ്റ്റേ ഉണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും തന്ത്രി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍