കോടതി ഭാഷ മലയാളത്തില്‍: നടപടി വേഗത്തിലാക്കും

തിരുവനന്തപുരം: കീഴ്‌കോടതി നടപടികളുടെ ഭാഷ മലയാളമാക്കാനുള്ള നടപടി ത്വരിതപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി 222 പരിഭാഷകരുടെ തസ്തിക സൃഷ്ടിക്കും. ജുഡീഷല്‍ അക്കാഡമിയില്‍ ജുഡീഷല്‍ ഓഫീസര്‍മാര്‍ക്കു പരിശീലന പരിപാടി സംഘടിപ്പിക്കും.കോടതി ഭാഷ മലയാളമാക്കാനുള്ള നടപടികളുടെ ഭാഗമായി 'നിയമധ്വനി' എന്ന പേരില്‍ നിയമ പ്രസിദ്ധീകരണം നിയമവകുപ്പ് ആരംഭിച്ചു. നിയമപദങ്ങളുടെ പദകോശവും നിയമവകുപ്പ് തയാറാക്കി. നിയമങ്ങള്‍ മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്യുന്നത് ആരംഭിക്കും.മന്ത്രിമാരായ എ.കെ. ബാലന്‍, തോമസ് ഐസക്, കെ.ടി. ജലീല്‍, നിയമ സെക്രട്ടറി അരവിന്ദബാബു, അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍