അങ്കമാലി ഡയറീസ്. അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍


ശ്രദ്ധ നേടിയ ചിത്രം 2017ല്‍ പുറത്തിറങ്ങിയ മികച്ച ചിത്രങ്ങളി ലൊന്നായിരുന്നു ചെമ്പന്‍ വിനോദ് ജോസിന്റെ തിരക്കഥയില്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ്. അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ ശ്രദ്ധ നേടിയ ചിത്രം ഏറെ പ്രേക്ഷകപ്രീതി നേടിയിരുന്നു. പുതുമുഖ താരങ്ങളെ അണിനിരത്തിയായിരുന്നു ചിത്രം ഒരുക്കിയത്.എന്നാല്‍ അങ്കമാലി ഡയറീസ് സംവിധാനം ചെയ്യാമെന്ന് കരുതിയിരുന്നപ്പോള്‍ ആലോചിച്ചിരുന്നത് ടൊവിനോ തോമസ്, സൗബിന്‍ ഷാഹിര്‍, ജോജു ജോര്‍ജ്ജ്, വിനയ് ഫോര്‍ട്ട്, ശ്രീനാഥ് ഭാസി ഉള്‍പ്പെടെയുള്ള നടന്‍മാരെ ആയിരുന്നു എന്ന് ചെമ്പന്‍ വിനോദ് പറയുന്നു. ഒരു അഭിമുഖത്തിലാണ് ചെമ്പന്റെ തുറന്നുപറച്ചില്‍.ശ്രീനാഥ് ഭാസിയെ കൊണ്ട് അപ്പാനി രവി കാരക്ടര്‍ ചെയ്യിക്കാം സൗബിനെ വച്ച് യു ക്ലാമ്പ് രാജന്‍ ചെയ്യിക്കാം എന്നൊക്കെയായിരുന്നു ഐഡിയയെന്നും അദ്ദേഹം പറയുന്നു. മമ്മൂട്ടിയുമായുള്ള ബിഗ് ബജറ്റ് പ്രൊജക്ട് മാറ്റിവച്ചതിനെ തുടര്‍ന്ന് ലിജോ പെല്ലിശേരി ചെമ്പന്‍ വിനോദ് വീട്ടിലെത്തിയപ്പോഴാണ് അങ്കമാലി ഡയറിസ് തിരക്കഥ അദ്ദേഹം വായിച്ചത്. വായിച്ചപ്പോള്‍ തന്നെ അദ്ദേഹത്തിന് ഇഷ്ടമാവുകയും നമുക്കിത് പുതുമുഖങ്ങളെ വെച്ച് ചെയ്യാമെന്ന് ലിജോ ജോസ് പെല്ലിശ്ശേരി പറയുകയും ചെയ്തു. അങ്ങനെയാണ് ഈ ചിത്രം പുതുമുഖങ്ങളെ വെച്ച് ചിത്രീകരിച്ചത് എന്നും ചെമ്പന്‍ വിനോദ് പറയുന്നു.ആന്റണി വര്‍ഗീസ്, രേഷ്മ രാജന്‍ ,കിച്ചു തെല്ലസ്,ഉല്ലാസ് ജോസ് ചെമ്പന്‍ ,വിനീത് വിശ്വം ,ബിറ്റോ ഡേവിസ് ,ടിറ്റോ വില്‍സണ്‍ ,ശരത് കുമാര്‍ ,സിനോജ് വര്‍ഗീസ് എന്നീ പുതുമുഖങ്ങളാണ് ചിത്രത്തില്‍ അഭിനയിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍