സ്‌കൂളുകളിലെ പഠനസമയം പുനഃക്രമീകരിക്കണമെന്ന്

തൊടുപുഴ: കേരളത്തിലെ സ്‌കൂളുകളിലെ പാഠ്യസമയം പുന: ക്രമീകരിക്കുവാന്‍ വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിക്കണമെന്ന് കെ എസ് സിഎം തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു കെഇആര്‍ കാലാനുസൃതമായി പരിഷ്‌കരിച്ച് പഠനക്രമം പുന:ക്രമീകരിച്ചു പഠനസമയം രാവിലെ എട്ടു മുതല്‍ ഉച്ചയക്ക് ഒന്നുവരെയാക്കണമെന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടു. വിദേശ നാടുകളിലും കേരളത്തിലെ ഇന്റര്‍നാഷണല്‍ സ്‌കൂളുകളിലും ഇത്തരത്തിലാണ് നിലവില്‍ പഠനക്രമം അനുവര്‍ത്തിക്കുന്നത്. ഉച്ചവരെ പഠനവും തുടര്‍ന്ന് ഗവേഷണാത്മക പഠനവും എന്ന രീതി പിന്തുടരണം.വിദ്യാര്‍ഥികളുടെ കരിക്കുലം രൂപപ്പെടുത്തുന്ന സമയത്ത് ഈ വിഷയം സമഗ്രമായി പരിശോധിച്ച് പാഠ്യപദ്ധതിയില്‍ കാലാനുസൃതമായ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തയാറാകണം.ഇപ്പോള്‍ അനുവര്‍ത്തിച്ചു വരുന്നത് മിക്‌സിംഗ് ടീച്ചിംഗ് സമ്പ്രദായമാണ്. അതാത് പഠന വിഷയത്തില്‍ അറിവുള്ള അധ്യാപകര്‍ അതാത് വിഷയം പഠിപ്പിക്കുന്നതാണ് വിദ്യാര്‍ഥികള്‍ക്ക് ഗ്രഹിക്കാന്‍ എളുപ്പമെന്നും സര്‍ക്കാര്‍ പഴകിയ പഠന സമ്പ്രദായം പരിഷ്‌കരിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് കെവിന്‍ ജോര്‍ജ് അറക്കല്‍ അധ്യക്ഷത വഹിച്ചു. കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗം പ്രഫ. കെ.ഐ. ആന്റണി ഉദ്ഘാടനം ചെയ്തു. തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം ജയകൃഷ്ണന്‍ പുതിയേടത്ത്, കെ എസ് സി എം ജില്ലാ പ്രസിഡന്റ് ആല്‍ബിന്‍ വറപോളയ്ക്കല്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ അഖില്‍ ജോര്‍ജ്, അനന്ദു സജീവന്‍, യൂത്ത്ഫ്രണ്ട് എം തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് ജൂണിഷ് കള്ളിക്കാട്ട്, അലക്‌സ് ലാജി, ജോയല്‍ റോളി, മാത്യു കെ.ജോണ്‍, എം.എസ്. അനന്ദു , അതുല്‍ ബെന്നി, അന്‍സല്‍ ആന്റണി ജോണ്‍സ് ബെന്നി, മാത്യു എ.ജോസ്, സെബാസ്റ്റ്യന്‍ പോള്‍, ജോബിന്‍ പോള്‍, ഫില്‍ജു എന്നിവര്‍ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍