നോട്ട് റദ്ദാക്കല്‍ ദോഷമായെന്ന് 66 ശതമാനം പേരുടെ അഭിപ്രായം

ന്യൂഡല്‍ഹി: നോട്ട് റദ്ദാക്ക ലി ന്റെ മൂന്നാം വാര്‍ഷികം രാജ്യം ഇന്ന് ആചരിക്കുന്നു. അതൊരു ദുരന്ത നടപടിയായി എന്നു മന സിലാക്കിയവരുടെ എണ്ണം വര്‍ ധിച്ചതായാണ് പുതിയ ഓണ്‍ ലൈന്‍ സര്‍വേ ഫലങ്ങള്‍. പങ്കെ ടു ത്തവരില്‍ 66 ശതമാനവും അതു സമ്പദ്ഘടനയ്ക്കും തൊ ഴി ലിനും വരുമാനത്തിനും ദോഷമാണു വരുത്തിയത് എന്നഭി പ്രായ പ്പെട്ടു. 28 ശതമാനം പേരേ ആ നടപടികൊണ്ടു ദോഷമുണ്ടായില്ല എന്നു പറഞ്ഞുള്ളൂ. ഇപ്പോഴത്തെ സാമ്പത്തിക മുരടിപ്പിനും തൊഴിലില്ലായ്മയ്ക്കും കാരണം കറന്‍സി റദ്ദാക്കലാണെന്നു 33 ശതമാനം പേര്‍ പറഞ്ഞു. ലോക്കല്‍ സര്‍ക്കിള്‍സ് എന്ന ഒരു ഗ്രൂപ്പ് ആണു സര്‍വേ നടത്തിയത്. കള്ളപ്പണം തടയാനും ഭീകരരുടെ സാമ്പത്തിക സ്രോതസ് അടയ്ക്കാനുമാണു നോട്ട് റദ്ദാക്കല്‍ എന്ന സര്‍ക്കാര്‍ അവകാശവാദം ഇപ്പോള്‍ ആരുംതന്നെ വിശ്വസിക്കുന്നില്ല.
500 രൂപ, 1000 രൂപ കറന്‍സികള്‍ നിരോധിച്ചിട്ട് പുതിയ 500 രൂപ, 2000 രൂപ കറന്‍സികള്‍ ഇറക്കുകയാണ് 2016 നവംബര്‍ എട്ടിനു കേന്ദ്രം ചെയ്തത്.അതിന്റെ പ്രത്യാഘാതമെന്നോണം ജിഡിപി വളര്‍ച്ച ഓരോ ത്രൈമാസത്തിലും താഴോട്ടു പോന്നു. ജൂണിലവസാനിച്ച ത്രൈമാസത്തില്‍ വളര്‍ച്ച ആറു വര്‍ഷത്തിനിടയിലെ ഏറ്റവും താണ നിലയായ അഞ്ചു ശതമാനത്തിലെത്തി. തൊഴിലില്ലായ്മ എട്ടര ശതമാനമായി. അസംഘടിത മേഖലയിലെ സംരംഭങ്ങളില്‍ 40 ശതമാനം അടച്ചുപൂട്ടി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍