കേരളത്തിന് 'സ്വച്ഛ് സര്‍വേക്ഷണ്‍ 2019' അവാര്‍ഡ്

തിരുവനന്തപുരം: കേരളത്തില്‍ നടപ്പിലാക്കുന്ന വികേന്ദ്രീകൃത മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്കു കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം. കേന്ദ്ര ജലശക്തി മന്ത്രാലയം ഇന്ത്യയിലെ വിവിധ വില്ലേജുകളില്‍ നടത്തിയ സ്വച്ഛ് സര്‍വേക്ഷണ്‍ 2019 സര്‍വേയിലാണ് ജേതാക്കളെ കണ്ടെത്തിയത്. കേരളത്തിലെ 377 വില്ലേജുകളിലായിരുന്നു സര്‍വേ. ഹരിതകേരള മിഷന്‍, ശുചിത്വമിഷന്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവര്‍ ചേര്‍ന്നു നടത്തിയ പ്രവര്‍ത്തനങ്ങളാണു കേരളത്തിന് അംഗീകാരം നേടിക്കൊടുത്തത്. തദ്ദേശ സ്ഥാപനങ്ങള്‍ മുഖേന അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ചു സംസ്‌കരിക്കാന്‍ സ്ഥാപിച്ച മെറ്റീരിയല്‍ കളക്ഷന്‍ സംവിധാനങ്ങള്‍, ബ്ലോക്ക് തലത്തില്‍ സ്ഥാപിച്ചിരിക്കുന്ന റിസോഴ്‌സ് റിക്കവറി സംവിധാനങ്ങള്‍ എന്നിവ സന്ദര്‍ശിച്ചാണു സംഘം അവാര്‍ഡിനായി ശിപാര്‍ശ ചെയ്തത്.19ന് ഡല്‍ഹിയില്‍ കേന്ദ്ര ജലശക്തി മന്ത്രി സംസ്ഥാന സര്‍ക്കാരിനുള്ള അവാര്‍ഡ് കൈമാറും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍