സന്നിധാനത്ത് 17000 പേര്‍ക്ക് വിരിവയ്ക്കാന്‍ സൗകര്യം

പത്തനംതിട്ട: ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച് സന്നിധാനത്ത് 17000 ഭക്തര്‍ക്ക് ഒരേസമയം വിരിവയ്ക്കാനുള്ള സൗകര്യം. സൗജന്യമായും നിശ്ചിത നിരക്കിലും ഈ സൗകര്യം തീര്‍ഥാടകര്‍ക്ക് ഉപയോഗിക്കാം. സന്നിധാനത്ത് നടപന്തല്‍, ലോവര്‍ ഫ്‌ളൈ ഓവര്‍, മാളികപ്പുറം നടപ്പന്തല്‍, മാവുണ്ട നിലയം, വലിയ നടപ്പന്തല്‍, ലിയ നടപ്പന്തല്‍ ഫ്‌ളൈ ഓവര്‍, ലോവര്‍ പോര്‍ഷന്‍ എന്നിവിടങ്ങളിലായാണു വിരിവയ്ക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നതെന്ന് ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് എന്‍ജിനീയര്‍ ഹരീഷ്‌കുമാര്‍ പറഞ്ഞു.പമ്പയില്‍ രാമമൂര്‍ത്തിമണ്ഡപം ഉണ്ടായിരുന്ന സ്ഥലത്ത് 3000 പേര്‍ക്ക് വിരിവയ്ക്കാനായുള്ള താത്കാലിക സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് എന്‍ജിനീയര്‍ പി.പി ഷാജിമോന്‍ പറഞ്ഞു. പമ്പയിലെ ആഞ്ജനേയ ഓഡിറ്റോറിയത്തില്‍ 300 പേര്‍ക്കും വിരിവയ്ക്കാം. കൂടാതെ പമ്പ ദേവസ്വം ബോര്‍ഡ് പാലം മുതല്‍ 100 മീറ്റര്‍ നീളത്തിലും എട്ട് മീറ്റര്‍ വീതിയിലും തീര്‍ഥാടകര്‍ക്ക് താത്കാലിക നടപന്തലും ഒരുക്കിയിട്ടുണ്ട്. നിലയ്ക്കലില്‍ ആറ് നടപ്പന്തലാണ് ഒരുക്കിയിട്ടുള്ളത്. സന്നിധാനത്ത് എത്തുന്ന തീര്‍ഥാടകര്‍ക്കായി 998 സൗജന്യ ശൗചാലയങ്ങള്‍ ഒരുങ്ങി. 479 സ്ഥിരം ശൗചാലയങ്ങളും 500 കണ്ടെയ്‌നര്‍ ശൗചാലയങ്ങളും ഉള്‍പ്പെടെയാണ് സൗജന്യ ശൗചാലയങ്ങളെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് എന്‍ജിനീയര്‍ ഹരീഷ് കുമാര്‍ പറഞ്ഞു. ഇതുകൂടാതെ പേയ്ഡ് ടോയ്‌ലറ്റുകളും ഉണ്ട്. പമ്പയില്‍ 322 പേയ്ഡ് ടോയ് ലറ്റുകളും 60 സൗജന്യ ബയോ ശൗചാലയങ്ങളും 40 ബയോ മൂത്രപ്പുരകളും ഒരുക്കിയിട്ടുണ്ട്. പമ്പയില്‍ സ്ത്രീകള്‍ക്കായി 66 ശൗചാലയങ്ങളും സജ്ജമാക്കിയിട്ടുണ്ട്. നിലയ്ക്കലില്‍ 970 ശൗചാലയങ്ങളാണ് ഒരുക്കിയിട്ടുള്ളത്. സ്ത്രീകള്‍ക്കായി രണ്ട് ബ്ലോക്കുകളിലായി 80 ശൗചാലയങ്ങള്‍ പ്രത്യേകം ഒരുക്കിയിട്ടുണ്ട്. ഇതില്‍ അഞ്ഞൂറോളം സൗജന്യ ശൗചാലയങ്ങളും 470 പെയ്ഡ് ശൗചാലയങ്ങളുമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍