ലസ്റ്റ് സ്റ്റോറി തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു;അമല പോള്‍ നായിക

ബോളിവുഡ് ചിത്രം ലസ്റ്റ് സ്റ്റോറി തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു. അനുരാഗ് കശ്യപ്, സോയ അക്തര്‍, ദിബാകര്‍ ബാനര്‍ജി, കരണ്‍ ജോഹര്‍ എന്നിവര്‍ സംവിധാനം ചെയ്ത നാല് ചെറു സിനിമകളടങ്ങിയ താ ണ് ലസ്റ്റ് സ്റ്റോറീസ്. മനീഷ കൊയ്‌രാള, കെയ്‌റ അദ്വാനി, രാധിക അപ്‌തെ, ഭൂമി പഡ്‌നേക്കര്‍ എന്നിവരായിരുന്നു സിനിമയില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചവര്‍. സിനിമ തെലുങ്കിലേക്ക് റീമേക്ക് ചെയ്യുമ്പോള്‍ നന്ദിനി റെഡ്ഡി, തരുണ്‍ ഭാസ്‌കര്‍, സങ്കല്‍പ് റെഡ്ഡി, സന്ദീപ് വങ്ക എന്നിവര്‍ നാല് ഭാഗങ്ങള്‍ സംവിധാനം ചെയ്യും. നന്ദിനി റെഡ്ഡി ഒരുക്കുന്ന ആദ്യ ഭാഗത്ത് അമല പോളാണ് നായിക. ജഗപതി ബാബുവും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍