കുട്ടികള്‍ക്ക് പോഷകാഹാരം : കേരളം രാജ്യത്ത് രണ്ടാമത്

ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും കൂടുതല്‍ പോഷകാഹാരം ലഭിക്കുന്നത് സിക്കിമിലെയും കേരളത്തിലെയും കുട്ടികള്‍ ക്കെന്ന് ദേശീയ പോഷകാഹാര പഠന റിപ്പോര്‍ട്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ സര്‍വേ യിലാണ് 35.9 ശതമാനത്തില്‍ ഒന്നാമതെത്തിയ സിക്കിമിന് തൊട്ടു പിന്നിലായി 32.6 ശതമാനവുമായി കേരളമുള്ളത്. രാജ്യത്തെ 1.1 ലക്ഷം കുട്ടികളെയാണ് പഠനത്തിന് വിധേയരാക്കിയത്.രണ്ട് വയസില്‍ താഴെയുള്ള ഏഴ് ശതമാനം കുട്ടികള്‍ക്ക് മാത്രമാണ് മതിയായ പോഷകാഹാരം ലഭിക്കുന്നത്. പോഷകാഹാരത്തിന്റെ കണക്കില്‍ ആന്ധ്രപ്രദേശാണ് ഏറ്റവും പിന്നില്‍ 1.3 ശതമാനം. മഹാരാഷ്ട്ര (2.2), മിസോറം (2.8), ഗോവ (3.1), രാജസ്ഥാന്‍ (3.5) എന്നിവയാണ് ഏറ്റവും പിന്നിലുള്ള അഞ്ച് സംസ്ഥാനങ്ങള്‍.രാജ്യത്ത് അഞ്ച് വയസില്‍ താഴെയുള്ള 35 ശതമാനം കുട്ടികളും ഭാരക്കുറവ് നേരിടുന്നവരാണ്. നഗരവാസികളായ കുട്ടികളിലാണ് പോഷകാഹാരക്കുറവ് കൂടുതല്‍. വൈറ്റമിന്‍ ബി 1 ന്റെ അപര്യാപ്തത ഡിമെന്‍ഷ്യ, അള്‍ഷിമേഴ്‌സ്, കാന്‍സര്‍, ജീവിതശൈലീ രോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാകുന്നു.കൗമാരക്കാരില്‍ പത്തില്‍ ഒരു കുട്ടി പ്രമേഹത്തിലേക്ക് നടന്നടുക്കുന്നു. അതിനാല്‍ തന്നെ സ്‌കൂള്‍ കുട്ടികളില്‍ ഏഴ് ശതമാനം പേരും വൃക്കരോഗബാധിതരാണെന്നും സര്‍വേ പറയുന്നു. അഞ്ച് ശതമാനം കൗമാരക്കാര്‍ ഹൈപ്പര്‍ ടെന്‍ഷന്‍ ബാധിതരാണ്. കുട്ടികളില്‍ കാണപ്പെടുന്നതില്‍ 75 ശതമാനവും ടൈപ്പ് 1 പ്രമേഹമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍