ലോകത്ത് ഏറ്റവും അധികം ആളുകള്‍ ആത്മഹത്യ ചെയ്യുന്നത് ഇന്ത്യയില്‍

ന്യൂഡല്‍ഹി: ശരീരം പോലെയോ അതിലധികമോ പ്രാധാന്യമേറിയതാണ് മനുഷ്യന്റെ മനസ്സും. മനസിന് സംഭവിക്കുന്ന ചെറിയൊരു വ്യതിയാനം മതി എല്ലാ താളവും തെറ്റാന്‍. അതുകൊണ്ടു തന്നെ ശരീരത്തിനെന്ന പോലെ മനസിനെയും സൂക്ഷിച്ചു കൊണ്ടുനടക്കല്‍ ഏറെ പ്രാധാന്യമേറിയതാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ ആത്മഹത്യ ചെയ്യുന്നത് ഇന്ത്യയിലാണെന്നാണ് കണക്ക്. ലോകത്തുള്ള മൊത്തം ആത്മഹത്യയില്‍ 17 ശതമാനവും നടക്കുന്നത് ഇന്ത്യയിലാണ്. ഇതില്‍ തന്നെ കേരളത്തിലും തമിഴ്‌നാട്ടിലുമാണ് ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍ നടക്കുന്നത്. ജീവിത പരാജയങ്ങളോ ബിസിനസ് നഷ്ടമോ വ്യക്തി ബന്ധങ്ങളിലെ വിള്ളലുകളോ അങ്ങനെ പലതുമാവാം ആത്മഹത്യയിലേക്ക് നയിക്കുന്ന കാരണങ്ങള്‍.എന്നാല്‍ താളം തെറ്റുമ്പോള്‍ ജീവിതം തന്നെ അവസാനിപ്പിക്കുക എന്നതല്ല പരിഹാരം. മറിച്ച് മനസിനെ പിടിച്ചു നിറുത്തി ജീവിതവിജയം നേടുക എന്നതാണ്. ശരീരത്തിന് രോഗം വന്നാല്‍ അത് മനസ്സിലാക്കാന്‍ വേഗത്തില്‍ സാധിക്കുന്നതിനാല്‍ ചികിത്സ എളുപ്പമാണ്. എന്നാല്‍, മനസ്സിന് രോഗം ബാധിച്ചാല്‍ മിക്കവര്‍ക്കും അത് രോഗമാണെന്ന് മനസ്സിലാകില്ല. ഇക്കാലത്ത് ഒട്ടുമിക്ക മാനസികരോഗ പ്രശ്‌നങ്ങള്‍ക്കും ഫലപ്രദമായ ചികിത്സയുണ്ട്. രോഗം മനസിലാക്കി കൃത്യമായ ചികിത്സ ലഭ്യമാക്കുക എന്നതാണ് പ്രധാനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍