താരങ്ങളില്ലാതെ അര്‍ജന്റീന ജര്‍മനിയെ സമനിലയില്‍ പിടിച്ചു

ഡോര്‍ട്ട്മുണ്ട്: ജര്‍മനിക്കെ തിരായ സൗഹൃദമത്സരത്തില്‍ അര്‍ജന്റീനയ്ക്കു സമനില. രണ്ടു ഗോളുകള്‍ക്ക് പിന്നി ല്‍ നിന്ന ശേഷമായിരുന്നു അര്‍ജന്റീന സമനില പിടിച്ചെടുത്തത്.കളിയുടെ ആദ്യ പകുതിയില്‍ തന്നെ രണ്ടു ഗോളുകള്‍ നേടി ജര്‍മനി സ്വന്തം മൈതാനത്ത് ആധിപത്യം പുലര്‍ത്തി. പതിനാറാം മിനിറ്റില്‍ സെര്‍ജി ഗാബ്രിയിലൂടെയും 22 ാം മിനിറ്റില്‍ കയി ഹവേര്‍ട്‌സിലൂടെയുമാണ് ജര്‍മനി മുന്നിലെത്തിയത്. എന്നാല്‍ രണ്ടാം പകുതിയില്‍ കളിപിടിച്ച അര്‍ജന്റീന തിരിച്ചടിച്ചു. കളിയുടെ 66 ാം മിനിറ്റില്‍ ലൂക്കാസ് അലാറിയയിലൂടെ അര്‍ജന്റീന ആദ്യ ഗോള്‍ നേടി. കളി തീരാന്‍ അഞ്ച് മിനിറ്റ് ബാക്കിനില്‍ക്കെ ലൂക്കാസ് ഒകാമ്പസ് അര്‍ജന്റീനയുടെ മാനംകാത്ത ഗോള്‍ സ്വന്തമാക്കി. അര്‍ജന്റീന സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസി, അഗ്യൂറോ, ഇക്കാര്‍ഡി, ഡി മരിയ എന്നിവരൊന്നും ഇല്ലാതെയാണ് ഇറങ്ങിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍