ഒന്‍പതു മാസത്തിനിടെ പിടികൂടിയത് ഒന്‍പതരക്കോടിയുടെ മയക്കുമരുന്ന്

നെടുമ്പാശേരി: കഴിഞ്ഞ ഒന്‍പതു മാസത്തിനിടെ നെടുമ്പാശേരി വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച് പിടിയിലായത് ഒന്‍പതരക്കോടി രൂപയുടെ മയക്കുമരുന്ന്. അടുത്തകാലത്ത് നെടുമ്പാശേരിയില്‍ പിടിയിലായ മയക്കുമരുന്നില്‍ കൂടുതലും ദോഹയിലേക്ക് കടത്താന്‍ ലക്ഷ്യമിട്ടായിരുന്നു. കഴിഞ്ഞ ജനുവരിയില്‍ മലപ്പുറം സ്വദേശി ദോഹയിലേക്ക് കടത്താന്‍ ശ്രമിച്ച 1.62 കിലോഗ്രാം ഹാഷിഷ് എന്ന മയക്കുമരുന്നാണ് പിടിയിലായത്. ഈ കേസിന്റെ തുടരന്വേഷണത്തില്‍ നാല് പ്രതികള്‍ കൂടി അന്വേഷണ സംഘത്തിന്റെ പിടിയിലായിരുന്നു. കഴിഞ്ഞ മാര്‍ച്ച് അഞ്ചിന് മലേഷ്യയിലേക്ക് കടത്താന്‍ ശ്രമിച്ച മൂന്നു കോടി രൂപ വില വരുന്ന ഹാഷിഷുമായി മാലി സ്വദേശി വിമാനത്താവളത്തില്‍ പിടിയിലായിരുന്നു.
കഴിഞ്ഞ സെപ്റ്റംബര്‍ 21നു നെടുമ്പാശേരി വഴി ദോഹയിലേക്കു കടത്താന്‍ ശ്രമിച്ച മൂന്നു കോടിയോളം രൂപ വില വരുന്ന മെതാംഫെറ്റമിന്‍ മയക്കുമരുന്ന് പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച മൂന്നുപേരില്‍നിന്നായി പിടികൂടിയ 850 ഗ്രാം മെതാംഫെറ്റമിന്‍ മയക്കുമരുന്നില്‍ 550 ഗ്രാം ദോഹയിലേക്കും 300 ഗ്രാം മലേഷ്യയിലേക്കും കടത്താന്‍ ലക്ഷ്യമിട്ടായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍