വോട്ട് ചെയ്യാത്തവരോടാണ് കൂടുതല്‍ ഇഷ്ടമെന്ന് ഇന്നസെന്റ്

തൊടുപുഴ: ലോക്‌സഭാ തിര ഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാത്തവ രോടാണ് തനിക്ക് കൂടുതല്‍ ഇഷ്ട മെന്ന് നടന്‍ ഇന്നസെന്റ്. തോ റ്റാ ല്‍ താന്‍ ഇനിയും സിനി മയില്‍ അഭിനയിക്കുമെ ന്നും അപ്പോള്‍ കൂടുതല്‍ തമാശ കേള്‍ക്കാ മെ ന്നും കരുതിയ വരാണ് തനിക്ക് വോട്ട് ചെയ്യാത്തതെന്ന് അദ്ദേഹം പറഞ്ഞു. മലയാള സിനിമയിലെ സമഗ്ര സംഭാവനയ്ക്ക് വിസ്മയ ആര്‍ട്‌സ് ആന്‍ഡ് വെല്‍ഫയര്‍ അ സോ സിയേഷന്‍ നല്‍കുന്ന നാലാമത് സത്യന്‍ പുരസ്‌കാരം ഏറ്റുവാ ങ്ങുകയായിരുന്നു അദ്ദേഹം.''കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ച പ്പോള്‍ ഞാന്‍ വിചാരിച്ചത് ജയിക്കുമെന്നാണ്. തിരഞ്ഞെടുപ്പ് ഫലം ഭാര്യയ്ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമൊപ്പം ടി.വിയില്‍ കാണുക യാണ്. ഞാന്‍ താഴേക്കും എന്റെ എതിര്‍സ്ഥാനാര്‍ത്ഥി മുകളി ലേ ക്കും പോകുന്നു. കൊടുങ്ങല്ലൂരെണ്ണുമ്പോള്‍ നമ്മള്‍ കയറുമെന്ന് കൂടെയുള്ളവര്‍ പറഞ്ഞു. അത് കഴിഞ്ഞിട്ടും താഴേക്ക് തന്നെയാ പോണേ. അതോടെ ഞാന്‍ മറ്റുള്ള സ്ഥലങ്ങളിലെ അവസ്ഥ നോക്കി. തൃശൂരും നമ്മള്‍ താഴേക്കാ.അപ്പോള്‍ എനിക്ക് ചെറിയ സന്തോ ഷായി. പിന്നെ ഞാന്‍ പാലക്കാട് നോക്കി. അവിടെയും താഴേക്ക് ത ന്നെ യാ. പിന്നെ അവിടന്ന് പടക്കം പൊട്ടണ പോലെ ഠേ...ന്ന് 19 എണ്ണ വും താഴെ പോയി.പിന്നെ ആകെയുള്ള വിഷമം ആ ആരിഫ് ജയി ച്ചതാ. നമ്മുടെ പാര്‍ട്ടിയിലെ മുഴുവന്‍ ആളുകളും ജയിച്ചിട്ട് പിന്നെ ഞാന്‍ തോറ്റാല്‍ ആത്മഹത്യ ചെയ്താല്‍ പോരെ. ഈ കഴിഞ്ഞ അഞ്ച് വര്‍ഷം എത്ര സിനിമയും കാശുമാ എന്റെ പോയതെന്ന് അറിയു മോ. രാഷ്ട്രീയക്കാരെ കളിയാക്കി സിനിമയില്‍ അഭിനയിച്ചതിന് ശിക്ഷയായി ദൈവം തന്നതാണ് എം.പി സ്ഥാനം' ഇന്നസെന്റ് പറഞ്ഞു.പി.ജെ. ജോസഫ് എം.എല്‍.എ. പുരസ്‌കാരം വിതരണം ചെയ്തു. 150 സിനിമകള്‍ പൂര്‍ത്തീകരിച്ച ലൊക്കേഷന്‍ മാനേജര്‍ ദാസ് തൊടുപുഴയെ ചടങ്ങില്‍ ആദരിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ജെസി ആന്റണി, ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എം.എന്‍. ബാബു, വിസ്മയആര്‍ട്‌സ് ആന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹികളായ ജോയി വാഴക്കുളം, പി.ജി. സനല്‍കുമാര്‍, വിജയകുമാര്‍, ബിജു കാഞ്ഞാര്‍ എന്നിവര്‍ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍