ജോളിയെ പരിചയം ഇല്ലെന്ന് ജ്യോത്സ്യന്‍ കൃഷ്ണകുമാര്‍

കട്ടപ്പന: കൂടത്തായി കൊലപാതകങ്ങളിലെ മുഖ്യപ്രതി ജോളിയെയും കൊല്ലപ്പെട്ട റോയിയെയും അറിയില്ലെന്ന് കട്ടപ്പനയിലെ ജ്യോത്സ്യന്‍ കൃഷ്ണകുമാര്‍. ജോളി തന്നെ വന്നു കണ്ടതായി ഓര്‍മയില്ല. താന്‍ തകിട് പൂജിച്ച് നല്‍കാറുണ്ട്. തകിടിനുള്ളില്‍ ഭസ്മം ആണുള്ളത്. ഇത് കലക്കി കുടിക്കാന്‍ ആവശ്യപ്പെടാറില്ലെന്നും കൃഷ്ണകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. കൂടത്തായി കൊലപാതക പരമ്പരയില്‍ കട്ടപ്പനയിലെ ജ്യോത്സ്യനും പങ്കുള്ളതായാണ് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നത്. ഇതേതുടര്‍ന്നാണ് പ്രതികരണവുമായി കൃഷ്ണകുമാര്‍ രംഗത്തെത്തിയത്. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയി മരിക്കുമ്പോള്‍ ശരീരത്തില്‍ ഏലസ് കണ്ടെത്തിയിരുന്നതായും ഈ അന്വേഷണമാണ് കട്ടപ്പനയിലെ ജ്യോത്സ്യനില്‍ എത്തിയതെന്നുമാണ് വാര്‍ത്തകള്‍ വന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍