മൂന്നരമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യക്കു ശ്രമിച്ചു

 മലപ്പുറം: മൂന്നരമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യക്കു ശ്രമിച്ചു. മലപ്പുറം തേഞ്ഞിപ്പാലത്തിനടുത്തു കോഹിനൂരില്‍ ഇന്നു പുലര്‍ച്ചെയാണു സംഭവം.അമ്മ അനീസയാണു കുഞ്ഞിനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയത്. സംഭവശേഷം കൈ ഞരമ്പ് മുറിച്ചു ജീവനൊടുക്കാന്‍ ശ്രമിച്ച അനീസയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് അനീസയ്ക്കു മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നാണു പോലീസ് നല്‍കുന്ന വിവരം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍