740 കോടിയുടെ തട്ടിപ്പ്; റാന്‍ബാക്‌സി മുന്‍ ഉടമകളായ സഹോദരങ്ങള്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യവസായ മേഖലയുടെ പരസ്യ നായകന്മാരാ യിരുന്ന സഹോദരങ്ങള്‍ അറസ്റ്റില്‍. ഔഷധ നിര്‍മാണ കമ്പനിയായ റാന്‍ബാക്‌സിയുടെ മുന്‍ ഉടമകളായ ശിവേന്ദര്‍ സിംഗും ഇളയ സഹോദരന്‍ മല്‍വീന്ദര്‍ സിംഗുമാണ് അറസ്റ്റിലായത്. 740 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിലാണ് അറസ്റ്റ്.ശിവേന്ദര്‍ സിംഗിനെ വ്യാഴാഴ്ച വൈകുന്നേരവും മല്‍വീന്ദറെ രാത്രി വൈകി യുമാണ് അറസ്റ്റ് ചെയ്തത്. ഓഗസ്റ്റില്‍ സിംഗ് സഹോദരന്‍മാരുടെ വീടുകളിലും ഓഫീസിലും എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് നടത്തി യിരുന്നു. റലിഗേര്‍ ഫിന്‍വെസ്റ്റ്, തട്ടിപ്പിനും പണാപഹരണത്തിനും നല്‍കിയ പരാതിയിലാണ് ഇവര്‍ക്കെതിരായി അന്വേഷണം നടത്തുന്നത്. കഴിഞ്ഞ ഡിസംബറിലാണ് റലിഗേര്‍ ഫിന്‍വെസ്റ്റ് ഇവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കുന്നത്. അഞ്ച് മാസങ്ങള്‍ക്കു ശേഷം സഹോദരങ്ങള്‍ക്കെതിരെ വിശ്വാസവഞ്ചന, തട്ടിപ്പ്, സാമ്പത്തിക തിരിമറി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി പോലീസ് കേസെടുത്തു. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ഇവര്‍ക്കെതിരെ അന്വേഷണം നടത്തുന്നുണ്ട്.സിംഗ് സഹോദരന്‍മാര്‍ റാന്‍ബാക്‌സിയെ 2008ല്‍ ജപ്പാന്‍ ആസ്ഥാനമായ ഡയ്കി സാന്‍കോയ്ക്ക് വിറ്റിരുന്നു. വസ്തുതകള്‍ മറച്ചുവച്ച് വില്‍പന നടത്തിയതിന്റെ പേരില്‍ ഡയ്കി സാന്‍കോ നല്‍കിയ കേസില്‍ ഇവര്‍ 2,600 കോടിയോളം രൂപ പിഴയടയ്ക്കണമെന്ന് സിങ്കപ്പുര്‍ കോടതി വിധിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍