ബസ് ഓടിക്കാന്‍ ആളില്ലാതെ കെ.എസ്.ആര്‍.ടി.സി; നഷ്ടം 1.5 കോടി

തിരുവനന്തപുരം: പ്രതീക്ഷി ച്ചതുപോലെ ദിവസക്കൂലിക്ക് ഡ്രൈവര്‍മാര്‍ എത്താത്തതിനാല്‍ തുടര്‍ച്ചയായ അവധിദിനങ്ങള്‍ക്കു ശേഷമുള്ള പ്രവൃത്തിദിനമായ ഇന്നലെ 672 ബസ് സര്‍വീസുകള്‍ മുടങ്ങി. രാവിലെ മുതല്‍ യാത്ര ക്കാര്‍ ബസ് സ്റ്റോപ്പുകളില്‍ കാത്തു നിന്നു വലഞ്ഞു. മണിക്കൂറുകള്‍ക്കുശേഷം കിട്ടിയ ബസുകളില്‍ കാലുകുത്താന്‍ ഇടമില്ലാത്ത തിരക്കുമായി.തുടര്‍ച്ചയായ അവധിക്കു ശേഷമുള്ള പ്രവൃത്തിദിനത്തില്‍ എട്ടു കോടി രൂപയിലേറെ കള ക്ഷന്‍ കിട്ടുന്നതാണ്. ഇന്നലെ അത് ആറരയായി കുറയുമെന്നാണ് കണക്കാക്കുന്നത്. കൃത്യമായ കണക്ക് ഇന്നറിയാം. ആനുകൂല്യ ങ്ങളെല്ലാം ഒഴിവാക്കി ദിവസക്കാരായി പരിഗണിക്കുന്നതും തൊഴിലിലെ അനിശ്ചിതത്വവുമാണ് ഡ്രൈവര്‍മാരുടെ വിമുഖതയ്ക്ക് കാരണം. നേരത്തേ ഡ്യൂട്ടി പാസ് പിന്‍വലിച്ചതില്‍ പലര്‍ക്കും അതൃപ്തിയുണ്ടായിരുന്നു. എന്നാല്‍ ദിവസവും ഡ്യൂട്ടി ലഭിച്ചിരുന്നുവെന്ന ആശ്വാസമുണ്ടായിരുന്നു. ഇപ്പോള്‍ അതും ഇല്ലാതായി. ജോലിക്ക് എത്താനും തിരികെ പോകാനും കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രാക്കൂലി നല്‍കണം. നിശ്ചയിച്ചിട്ടുള്ള ഷെഡ്യൂള്‍ റദ്ദാക്കേണ്ടിവന്നാല്‍ തിരികെ പോകണം. 500 രൂപയാണ് ഒരു ഡ്യൂട്ടിക്കുള്ള വേതനം. മറ്റു വാഹനങ്ങള്‍ ഓടിച്ചാല്‍ ഇതില്‍കൂടുതല്‍ ലഭിക്കും. കെ.എസ്.ആര്‍.ടി.സിയിലെ ജോലി സ്ഥിരപ്പെടുമെന്ന പ്രതീക്ഷയിലാണ് ഭൂരിഭാഗം പേരും തുടര്‍ന്നത്. പുതിയ സാഹചര്യത്തില്‍ നിയമനം സ്ഥിരപ്പെടുത്താനുള്ള ഒരു സാദ്ധ്യതയുമില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍