ആഹാ'യില്‍ ഇന്ദ്രജിത്ത്

ഇന്ദ്രജിത്തിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ബിബിന്‍ പോള്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന 'ആഹാ' യുടെ ചിത്രീകരണം ഒക്ടോബര്‍ ഒന്നിന് ആരംഭിക്കുന്നു.വടം വലിയെ ആസ്പദ മാക്കി സ്‌പോര്‍ട്‌സ് ജേണലില്‍ ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിക്കുന്നത് ടോബിത് ചിറയത്താണ്. ഹണീ ബീ, പ്രേതം 2 തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയനായി വാരിക്കുഴിയിലെ കൊലപാതകം എന്ന ചിത്രത്തിലൂടെ നായകനായ അമിത് ചക്കാലക്കല്‍, ജേക്കബിന്റെ സ്വര്‍ഗരാജ്യം, ധ്രുവങ്ങള്‍ 16, രണം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ അശ്വിന്‍ കുമാര്‍ എന്നിവര്‍ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തരംഗം, ജെല്ലിക്കെട്ട്, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്നീ ചിത്രങ്ങളില്‍ നായികയായ ശാന്തി ബാലചന്ദ്രനോടൊപ്പം മറ്റൊരു പുതുമുഖ നായിക കൂടി ചിത്രത്തില്‍ അണി ചേരുന്നു. പ്രേം എബ്രഹാമാണ് ചിത്രം നിര്‍മിക്കുന്നത്. രാഹുല്‍ ബാലചന്ദ്രന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. അന്‍വര്‍ അലിയും, ജുബിത് നംറാടത്തും ചേര്‍ന്നു രചിച്ച ഗാനങ്ങള്‍ക്ക് ഗായിക സയനോര ഫിലിപ്പ് സംഗീതം നല്‍കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍