മെഡി. കോളേജ് ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം കൂട്ടാനുള്ള സാധ്യതയില്ല: ആരോഗ്യമന്ത്രി

 തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള സാധ്യതയില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ല. നേരത്തെ ഒരു തവണ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ചതാണ്. വിരമിക്കല്‍ പ്രായം കൂട്ടുന്നതിനെ കുറിച്ച് ധനവകുപ്പിന്റെ ഭാഗത്ത് നിന്നും ഒരു നിര്‍ദേശവും ഇതുവരെ വന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം 62ല്‍ നിന്നും 65 വയസാക്കാന്‍ നീക്കമുള്ളതായി റിപ്പോര്‍ട്ട് വന്നിരുന്നു. കഴിഞ്ഞദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ വിഷയം വന്നെങ്കിലും ചര്‍ച്ച ചെയ്തിരുന്നില്ല. നയപരമായ തീരുമാനം വേണ്ടതിനാല്‍ ഇടതുമുന്നണി യോഗത്തില്‍ കൂടി വിഷയം ചര്‍ച്ച ചെയ്ത ശേഷം പരിഗണിച്ചാല്‍ ചെയ്താല്‍ മതിയെന്നും തീരുമാനിച്ചതായാണ് വിവരം.ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 2017ലാണ് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം 60 നിന്ന് 62 ആയി ഉയര്‍ത്തിയത്. ഒരു വര്‍ഷത്തിനുശേഷമാണ് വീണ്ടും വിരമിക്കല്‍ പ്രായം ഉയര്‍ത്താനുള്ള നീക്കം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍